രജനികാന്ത് നായകനാകുന്ന കബാലിയില്‍ മുടി മുറിച്ച് തന്‍സിക

dhansikaസിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് നായകനാകുന്ന കബാലിയില്‍ തന്‍സിക ബോയ് കട്ട് ഹെയര്‍ സ്‌റ്റൈലിലാണെത്തുക. സിനിമയ്ക്കു വേണ്ടി തന്റെ നീളന്‍ മുടി മുറിച്ചാണ് തന്‍സികയെത്തുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടിയാണ് തന്‍സിക മുടി മുറിച്ചത്.

ചിത്രത്തില്‍ അധോലോക നായകനായാണ് രജനികാന്ത്  എത്തുന്നത്.  മലേഷ്യ, ഹോങ്കോങ്, ബാങ്കോക്ക് എന്നിവിടങ്ങളിലാണ് ചിത്രീകരണം. ഏപ്രില്‍ 14ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.

Related posts