രണ്ട് തല്ല് കിട്ടിയാലെന്താ, പണം കിട്ടിയല്ലോ! ബൈക്കിലെത്തിയ യുവാക്കള്‍ പേഴ്‌സ് തട്ടിക്കൊണ്ടു പോയി; അസാധുവാക്കിയ നോട്ട് സൂക്ഷിച്ചതിന് കള്ളന്റെ വക തല്ല്

bikeഉര്‍വശീ ശാപം ഉപകാരം എന്ന പഴഞ്ചൊല്ലും നോട്ട് നിരോധിക്കലും ഗ്രേറ്റര്‍ നോയിഡയിലെ വികാസ് കുമാറിന് ഇപ്പോള്‍ ഒരുപോലെയാണ്. കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയായ വികാസ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബൈക്കില്‍ രണ്ടുപേര്‍ ഇയാള്‍ക്കുനേരേ വരുകയും പേഴ്‌സ് തട്ടിക്കൊണ്ടു പോവുകയും ചെയ്തു. ആയിരത്തിയഞ്ഞൂറു രൂപയായിരുന്നു പേഴ്‌സില്‍ ഉണ്ടായിരുന്നത്.

എന്തു ചെയ്യണമെന്നറിയാതെ വികാസ് പോലീസിനെ വിളിക്കാനൊരുങ്ങി. അപ്പോഴാണ് പേഴ്‌സ് തട്ടിയെടുത്തു പോയവരുടെ ബൈക്ക് വീണ്ടും തനിക്കുനേരേ വരുന്നത് അയാള്‍ കണ്ടത്. കള്ളന്മാര്‍ അടുത്തു വന്ന് ബൈക്ക് നിര്‍ത്തി പേഴ്‌സ് തിരികെയേല്‍പ്പിച്ചു. കള്ളന്മാരിലൊരാള്‍ വികാസിന്റെ മുഖത്തടിക്കുകയും ചെയ്തു. നിരോധിച്ച നോട്ടുകള്‍ പേഴ്‌സില്‍ സൂക്ഷിച്ചതിനും നൂറു രൂപാ നോട്ടുകള്‍ കൈവശം വയ്ക്കാത്തതിനുമായിരുന്നു ആ തല്ല്.

Related posts