രാജകീയം ബ്ലാക്ക്‌ബെറി പ്രിവ്

blackberry-privരാജാവിനെ യാചകനാക്കാന്‍ കാലത്തിന് ചെറുവിരലിന്റെ പണിയേയുള്ളൂ എന്ന് നോക്കിയ തെളിയിച്ചിട്ടുണ്ട്. ആ ശ്രേണിയില്‍ പദവിനഷ്ടപ്പെട്ട് തെരുവിലിറങ്ങിയ രാജാവാണ് ബ്ലാക്ക്‌ബെറിയും. ഒരുകാലത്ത് ബിസിനസുകാരുടെ സ്റ്റാറ്റസ് സിംബലായിരുന്ന ബ്ലാക്ക്‌ബെറി നിലനില്‍പ്പിനുവേണ്ടി പെടാപ്പാടു തുടരുകയാണ്. പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബ്ലാക്ക്‌ബെറി പ്രിവ്. വിലയും രാജകീയം- 62,990 രൂപ!

ഇത്ര വലിയ വിലകൊടുത്തിട്ട് ഫോണ്‍തന്നെയല്ലേ വാങ്ങുന്നത് എന്ന ശങ്കവേണ്ട. സ്ക്രീന്‍ മുകളിലേക്കു സ്ലൈഡ് ചെയ്താല്‍ ക്വര്‍ട്ടി കീപാഡ് കാണാം. വശങ്ങളില്‍ ഉരുട്ടിയെടുത്തതാണ് ഡിസ്‌പ്ലേ. എല്ലാത്തരം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗങ്ങള്‍ക്കും ഒന്നാന്തരം പിന്തുണയാണ് ഇതു നല്‍കുന്നത്. കാഴ്ചയിലും രാജകലയുണ്ട്. ക്രിസ്റ്റല്‍ ക്വാളിറ്റിയാണ് ശബ്ദത്തിന്.

ഫീച്ചറുകള്‍ ഇങ്ങനെ: 5.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് ഒഎസ്, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ക്വാഡ്-കോര്‍ പ്രോസസര്‍, 3 ജിബി റാം, അഡ്രിനോ 418 ജിപിയു, 32 ജിബി സ്റ്റോറേജ്, 18 എംപി റിയര്‍, 2 എംപി ഫ്രണ്ട് കാമറകള്‍, 3,410 എംഎഎച്ച് ലിഥിയം അയണ്‍ ബാറ്ററി. ബാറ്ററി ലൈഫ് മാത്രമാണ് അല്പം പ്രശ്‌നക്കാരന്‍. അതിനപ്പുറം നൂറില്‍ 75 മാര്‍ക്കാണ് മൊത്തം പെര്‍ഫോര്‍മന്‍സിന് വിദഗ്ധര്‍ നല്‍കിയിട്ടുള്ളത്.

Related posts