രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിവാസനും ധ്യാനും ഒന്നിക്കുന്നു

srenevasanനടന്‍ ശ്രീനിവാസനും മകന്‍ ധ്യാനും ഒന്നിക്കുന്നു. സാള്‍ട്ട് മാംഗോ ട്രീക്ക് ശേഷം രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിവാസനും മകന്‍ ധ്യാനും അച്ഛനും  മകനുമായി അഭിനയിക്കുന്നു. അച്ഛന്റെ റൊമാന്‍സ് കണ്ട് അസൂയപ്പെടുന്ന മകന്‍ ആയാണ് ചിത്രത്തില്‍ ധ്യാന്‍ അഭിനയിക്കുന്നത്.

ശ്രീനിവാസനും മൂത്തമകന്‍ വിനീത് ശ്രീനിവാസനും ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രീനിവാസന്‍ ഇതുവരെ ധ്യാനുമൊത്ത് അഭിനയിച്ചിട്ടില്ല.  അതേസമയം  ധ്യാനും വിനീതും തിര സിനിമയിലൂടെ ഒന്നിച്ചു.

ക്ലീഷേ പ്രണയകഥ’ എന്നാണ്  പുതിയ ചിത്രത്തിന്റെ ടാഗ് ലൈന്‍ തന്നെ. കഥ കേട്ടയുടന്‍ ധ്യാന്‍  സമ്മതിച്ചത്രേ.   കഥ  ശ്രീനിവാസനും ഇഷ്ടമായി.  ജൂണ്‍ ഒന്നിന്  ചിത്രീകരണം ആരംഭിക്കും. ലൊക്കേഷന്‍ പ്രധാനമായും തിരുവനന്തപുരമാണ്.

Related posts