രാജ്കുമാറിന്റെ മൊഴി ഇങ്ങന..! കെട്ടിയിട്ട് അശ്ലീല വീഡിയോ കാട്ടിയ ശേഷം മാനഭംഗപ്പെടുത്തി; വീഡിയോ കാണിച്ചത് മോണിക്കയുടെ ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച്

monicaaപനാജി: സുഗന്ധലേപന ഗവേഷകയും വിദഗ്ധയുമായ മോണിക്ക ഖൂര്‍ദേയെ മാനഭംഗപ്പെടുത്തിയ ശേഷമാണ് കൊലപ്പെടുത്തിയതെന്ന് പോലീസ്. മാനഭംഗത്തിനു മുമ്പ് മോണിക്കായെ രാജ്കുമാര്‍ അശ്ലില വീഡിയോ ദൃശ്യം കാണിച്ചു. ഇതിനുശേഷം മോണിക്കായുടെ കാലിലെ കെട്ട് അഴിച്ച ശേഷം പീഡിപ്പി ക്കുകയായിരുന്നു.

മോണിക്കായുടെ വീട് ഉള്‍പ്പെടുന്ന ഹൗസിംഗ് കോംപഌക്‌സില്‍ ഓഗസ്റ്റ് വരെ സെക്യൂരിറ്റി ആയിരുന്ന രാജ്കുമാര്‍. ജൂലൈയില്‍ ഹൗസിംഗ് കോംപഌക്‌സിലുള്ള താമസക്കാരുട പരാതിയെ ത്തുടര്‍ന്ന് ഇയാളെ ഇവിടെനിന്നു പറഞ്ഞു വിട്ടു. ഇതിനു പിന്നില്‍ മോണിക്ക യാണെന്നാണ് രാജ്കുമാര്‍ പറയുന്നത്. ഇതിലുള്ള വൈരാഗ്യം കാരണമാണ് മോണിക്കായെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം വീടിന്റെ കൂറ്റന്‍ വേലി ചാടിക്കടന്നായിരുന്നു ഇയാള്‍ വീട്ടില്‍ കയറിയത്. അതിന് ശേഷം കത്തി കാട്ടി കൊല്ലുമെന്ന് മോണി ക്കായെ ഭീഷണിപ്പെടുത്തി. എന്നാല്‍ പണം നല്‍കാമെന്നും തന്നെ വെറുതെ വിടണമെന്നും മോണിക്ക രാജ്കു മാറിനോട് അഭ്യര്‍ഥിച്ചു.  തുടര്‍ന്ന് ഇയാള്‍ എടിഎം കാര്‍ഡ് എടുക്കുകയും പിന്‍ നമ്പര്‍ ചോദിച്ചറിയുകയുമായിരുന്നു. പിന്നീട് മറ്റാരെയും ബന്ധപ്പെടാതിരിക്കാന്‍ മോണിക്കായുടെ ഫോണ്‍ എടുത്തു. ഫോണിന്റെ പാസ്‌വേര്‍ഡ് ചോദിച്ച് മനസിലാക്കിയ ശേഷം നെറ്റ് ഉപയോഗിച്ച് ഇതിലാണ് അശ്ലീല വീഡിയോ മോണിക്കായെ കാണിച്ചത്.

തുടര്‍ന്ന് ഇയാള്‍ മോണിക്കായെ പീഡിപ്പിക്കുകയായിരുന്നു. മാനഭംഗത്തിനിടെ മൂക്കും വായും പൊത്തിപ്പിടിച്ചപ്പോള്‍ ശ്വാസം മുട്ടിയതിനെത്തുടര്‍ന്ന്  മോണിക്കായുടെ ശരീരം നിശ്ചലമായി.  അതിന് ശേഷം മോണിക്കായുടെ അടുക്കളയില്‍ കയറിയ രാജ്കുമാര്‍ രണ്ടു മുട്ട പുഴുങ്ങിത്തിന്നു. ഇതിനിടയില്‍ ഖൂര്‍ദേ ബോധം വന്ന് എഴുന്നേല്‍ക്കുമെന്നാണ് കരുതിയത്. എന്നാല്‍ ഖൂര്‍ദേ ഉണരാതെ വന്നതോടെ മരിച്ചെന്ന് മനസിലാക്കുകയായിരുന്നു.

Related posts