തൃശൂര്‍: വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരേ, സാമൂഹ്യനീതിക്കുവേണ്ടി എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിക്കുന്ന മനുഷ്യസംഗമത്തിന് തൃശൂരില്‍ തുടക്കം. തൃശൂര്‍ റീജണല്‍ തിയറ്ററില്‍ സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.രാജ്യത്ത് ഫാസിസ്റ്റുകള്‍ ന്യൂനപക്ഷമാണെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യ വിഭജിക്കുന്നതില്‍ മുഹമ്മദലി ജിന്ന വഹിച്ച അതേ പങ്കാണ് ഹിന്ദുമഹാസഭയും വഹിച്ചിട്ടുള്ളത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദ പ്രവര്‍ത്തനം ഗാന്ധിവധമായിരുന്നു.
രാജ്യത്ത് വിദ്വേഷം വളര്‍ത്തുന്ന നിലപാടുകളാണ് ഭരണവര്‍ഗം കൈകൊള്ളുന്നത്. ചോദ്യംചെയ്യുന്നവരെ വേണ്ട എന്ന നിലപാട് അംഗീകരിക്കാനാകില്ല. കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, രോഹിത് വെമൂല എന്നിവര്‍ ചേര്‍ന്നതാണ് ഇന്ത്യ എന്നോര്‍ക്കണം. ആവിഷ്കാര ചിന്താസ്വാതന്ത്ര്യവും അഭിപ്രായപ്രകടനവും വച്ചുപുലര്ത്തില്ലെന്നാണ് ഭരണാധികാരികള്‍ പറയുന്നത്. ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് അപമാനകരമാണ്. കേന്ദ്ര സര്‍ക്കാരിന്റെ അറിവില്ലാതെ ഹൈദരാബാദ് സര്‍വകലാശാല വിസി അപ്പാ റാവു സര്‍വകലാശാലയില്‍ തിരിച്ചെത്തില്ലെന്നും ടീസ്ത സെതല്‍വാദ് പറഞ്ഞു.വി.ജി. ഗോപാലകൃഷ്ണന് അധ്യക്ഷനായി. സംഘാടകരും സാമൂഹ്യപ്രവര്ത്തകരുമായ ഷീബ അമീര്‍, പി.എസ്. ഇക്ബാല്‍, പി.എന്‍. ഗോപീകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.