തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രാജ്യസഭ യിലേക്ക് നാമനിര്‍ദേശം ചെയ്തത് രാഷ്ട്രീയ തീരുമാനമല്ലെന്ന് നടന് സുരേഷ് ഗോപി. ഇന്ന് രാവിലെ പദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപി ക്ഷേത്ര ദര്‍ശനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
നമ്മുടെ പ്രധാനമന്ത്രി നിര്‍ദേശിച്ചു എന്നല്ലാതെ ഈ തീരുമാനത്തിനു പിന്നില്‍ രാഷ്ട്രീയമില്ല. രാജ്യസഭാഗം ആയാല്‍ വരളുന്ന നദികള്‍ പുനരുജ്ജീവിക്കുന്നതിന് മുഖ്യപരിഗണന നല്‍കും. ഇതിന് തിരുവനന്തപുരത്തുനിന്ന് തുടക്കമിടും. പിന്നീട് എല്ലായിടത്തേക്കും വ്യാപിപ്പിക്കും. 25 വര്‍ഷത്തിന് അപ്പുറത്തേക്ക് നമ്മുടെ സംസ്ഥാനത്തെ എത്തിക്കാനുള്ള വികസനയത്നം നടത്തുകയെന്നതാണ് ലക്ഷ്യം. രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനം എന്നതാണ് തന്റെ ആപ്തവാക്യം-സുരേഷ് ഗോപി പറഞ്ഞു.
കഴിയുന്നത്ര മണ്ഡലങ്ങളില്‍ ബിജെപിക്കായി പ്രവര്‍ത്തിക്കും. 140 മണ്ഡലങ്ങളിലും പോകാന്‍ സാധിക്കില്ല. എന്നാല്‍ കഴിയു ന്നത്ര മണ്ഡലങ്ങളില്‍ സന്ദര്‍ശ നം നടത്തും. കേരളത്തിന് പുതിയ ഒരു എഴുത്ത് വേണം. അത് യുവജനത ആഗ്രഹിക്കു ന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ നാമനിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍ പ്രതികരിച്ചു.