രുചി വൈവിധ്യങ്ങളുമായി മാമ്പഴമേള

kkd-mampazhamവടകര: മലബാര്‍ മാവ് കര്‍ഷക സമിതിയുടെയും എസ്‌പോ സല്‍ കൗണ്‍ സില്‍ ഓഫ് റിസോഴ്‌സസി ന്റെയും ആഭിമുഖ്യത്തില്‍ ഗ്രാമീണ മാമ്പഴ, കാര്‍ഷി കോത്പന്ന, തേന്‍ വിപണന മേളക്ക് വടകരയില്‍ തുടക്കമായി. പഴയ സ്റ്റാന്റ് പരിസര ത്തെ ബിഎഡ് സെന്റര്‍ ഗ്രൗണ്ടില്‍ വിവിധങ്ങളായ ഉല്‍പന്നങ്ങളാണ് ആവശ്യക്കാരെ കാത്തിരിക്കുന്നത്. മൂവാണ്ടന്‍, കുറ്റിയാട്ടൂര്‍ (നമ്പ്യാര്‍), ബങ്കനപ്പള്ളി, പ്രയൂര്‍, സിന്ദൂരം, സോത്ത, കാലാപാടി, വയനിക്കയമ്പ് തുടങ്ങിയ നാടന്‍ ഇനം മാമ്പഴങ്ങളുടെ പ്രദര്‍ശനവും വില്‍പനയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഉപ്പിലിട്ട മാങ്ങയടക്കം മാങ്ങയുടെ മാത്രമായി 15 ഇനം അച്ചാറുകളും മറ്റ് മുപ്പതോളം വ്യത്യസ്ത അച്ചാറുകളും മേളയില്‍ ലഭ്യമാണ്.

നാച്ച്വര്‍ ലൈഫ് ഇന്റര്‍നാഷണലിന്റെ അരി, അരിപൊടികള്‍, ധാന്യപ്പൊടികള്‍, ഗോതമ്പ് പൊടി, കൂവ്വപ്പൊടി, ഞെരിഞ്ഞില്‍, മറയൂര്‍ ശര്‍ക്കര, തെങ്ങിന്‍ചക്കര, പനംചക്കര, നാല്‍പ്പാമരം തുടങ്ങി അറുപതിലേറെ ജൈവ ഉത്പന്ങ്ങളും ഇവിടെ കിട്ടും. കേരള കാര്‍ഷിക സര്‍വകലാശാല ഉത്തരമേഖലാ ഗവേഷണ കേന്ദ്രം പീലിക്കോടിന്റെ സാങ്കേതിക സഹായ ത്തോടെ പ്രവര്‍ത്തി ക്കുന്ന വിവിധ യൂണി റ്റുകളുടെ ഉത്പന്നങ്ങള്‍ മേളയില്‍ ലഭ്യമാണ്.

മേള മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു. സി.കെ. നാണു എം എല്‍എ അധ്യക്ഷത വ ഹിച്ചു. മധരമൂറുന്ന മാങ്ങയുടെ കഷ്ണം മുല്ലപ്പള്ളി സി.കെ.നാണുവിന്റെ വായില്‍ തിരികിയത് തെരഞ്ഞെടുപ്പു കാല ത്തെ കൗതുകക്കാഴ്ചയായി. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. ശ്രീധരന്‍ ആദ്യ വില്‍പന നിര്‍വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പി. ബിന്ദു, എം.പി, അഹമ്മദ്, എ, പ്രേമകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ എ.ബി. ഫ്രാന്‍സിസ് സ്വാഗതവും ഷാജി കെ. ജോര്‍ജ് നന്ദിയും പറഞ്ഞു.

Related posts