രോഗംമാറാന്‍ പൂജ: ഗൃഹനാഥയുടെ ആഭരണങ്ങള്‍ തട്ടിയ സ്വാമി അറസ്റ്റില്‍

pkd-ARRESTകോയമ്പത്തൂര്‍: രോഗം മാറാന്‍ പൂജ നടത്തുന്നതിനായി ഗൃഹനാഥയുടെ പക്കല്‍നിന്നും ആഭരണങ്ങള്‍ തട്ടിയെടുത്ത സ്വാമിയെ പോലീസ് അറസ്റ്റുചെയ്തു. ഉടുമലൈ പെരുമാള്‍നഗറിലുള്ള മുരുകന്‍ (55) സ്വാമിയാണ് അറസ്റ്റിലായത്. നരസിംഹനായ്ക്കന്‍ പാളയം പി ആന്‍ഡ് ടി കോളനി ശക്തിവേലിന്റെ ഭാര്യ രാജേശ്വരിയില്‍നിന്നുമാണ് ആഭരണങ്ങള്‍ വാങ്ങിയത്. രോഗങ്ങള്‍മൂലം കഷ്ടത അനുഭവിച്ചിരുന്ന രാജേശ്വരിയുടെ അസുഖം ഇല്ലാതാക്കിതരാം എന്നുപറഞ്ഞാണ് ഇരുപതുദിവസംമുമ്പ് മുരുകന്‍ സ്വാമി രാജേശ്വരിയുടെ അടുത്തെത്തിയത്.

ഇതിനായി പ്രത്യേക പൂജ ചെയ്യണമെന്നും ഇല്ലെങ്കില്‍ അസുഖം മൂര്‍ച്്ഛിച്ച് ജീവന്‍ അപകടത്തിലാകുമെന്നും പറഞ്ഞ് ഭയപ്പെടുത്തി പൂജയുടെ ചെലവിലേക്കായി ആഭരണങ്ങള്‍ നല്കാനും ആവശ്യപ്പെടുകയായിരുന്നു.ഇതുപ്രകാരം രണ്ടു സ്വര്‍ണമോതിരം, മൂന്നുജോടി കമ്മല്‍, അഞ്ചുപവന്റെ സ്വര്‍ണ ചെയിന്‍ എന്നിവ രാജേശ്വരിയില്‍നിന്നും മുരുകന്‍ വാങ്ങിച്ചെടുത്തു. എന്നാല്‍ തട്ടിപ്പിനെപറ്റിയുള്ള വിവരം മനസിലാക്കിയ രാജേശ്വരിയുടെ ഭര്‍ത്താവ് ശക്തിവേല്‍ സ്വാമിയെ സൂത്രത്തില്‍ വീട്ടിലേക്കു വിളിച്ചുവരുത്തി പോലീസിനു കൈമാറുകയായിരുന്നു.

Related posts