വടകര: രോഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ഭക്ഷണമെത്തിച്ച് വാട്ട്‌സ് ആപ്പ് കൂട്ടായ്മയായ വോയ്‌സ് ഓഫ് ഓര്‍ക്കാട്ടേരി മാതൃകയായി. ഓര്‍ക്കാട്ടേരി ഗവ.ആശുപത്രി, വടകര ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സക്കായെത്തിയവര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമാണ് ഭക്ഷണപൊതികള്‍ വിതരണം ചെയ്തത്. അഞ്ഞൂറിലേറെ പേര്‍ക്ക് ബിരിയാണി നല്‍കി. ഓര്‍ക്കാട്ടേരി ഗവ. ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. രവീന്ദ്രനു ഭക്ഷണ പൊതി നല്‍കി പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലേരി മൂസ ഹാജി ഉദ്ഘാടനം ചെയ്തു.
അഡ്മിന്‍മാരായ അബൂബക്കര്‍ മമ്പള്ളി, അമീറുദ്ദീന്‍ മുക്കാട്ട്, മഹമൂദ് കുളമുള്ളതില്‍ എന്നിവര്‍ നേതൃത്വം നല്‍കി.വോയ്‌സ് ഓഫ് ഓര്‍ക്കാട്ടേരിയുടെ ആഭിമുഖ്യത്തില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. 46 രോഗികള്‍ക്ക് സ്ഥിരമായി മരുന്നും അവരുടെ കുടുംബത്തിന് ഭക്ഷണവും ഓര്‍ക്കാട്ടേരി പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് പതിനായിരം രൂപയുടെ മരുന്നും മാസത്തില്‍ നല്‍കുന്നു. വടകര തണലിന് പ്രതിമാസം പതിനായിരം രൂപ വീതം സഹായവും നല്‍കുന്നുണ്ട്.