മാവേലിക്കര: അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന മിച്ചല്‍ ജംഗ്ഷനില്‍ അപകട കെണി യൊരുക്കി ഫുട്പാത്തിലെ റെയി ലുകളും ഓടയും പൊളിച്ചു മാറ്റി. സ്വകാര്യ വ്യക്തിക്കു വേണ്ടിയാണ് ഇതെന്നാണ് ആക്ഷേപം. ഏറെ തിരക്കുള്ള മിച്ചല്‍ ജംഗ്ഷനു പടിഞ്ഞാറു ഭാഗത്താണ് റെയി ലുകളും ഓടകളും പൊളിച്ചു മാറ്റി യത്.ഇതുമൂലം കാല്‍നടയാത്രികര്‍ റോഡിലേക്കു ഇറങ്ങി നടക്കേണ്ടി വരുന്നതു അപ കടത്തിനു കാര ണമാകുന്നുണ്ട്. അപായ സൂച നകള്‍ ഇല്ലാത്തതിനാല്‍ സ്ലാ ബുകള് മാറ്റിയ ഓടയില്‍ യാത്രക്കാര്‍ വീഴാ തിരിക്കാനായി സമീപത്തെ വ്യാപാരികള്‍ ചാക്കു കൊണ്ട് താല്‍ക്കാലികമായി മറയുണ്ടാക്കിയാണ് അപകടങ്ങള്‍ ഒഴിവാക്കുന്നത്.
ഇന്നലെ രാവിലെയാണു സമീപത്തെ വസ്തു ഉടമ ഓടയുടെ സ്ലാബുകളും റെയിലുകളും പൊളിച്ചു മാറ്റിയത്. വാഹനങ്ങള്‍ സുഗമമായി കയറ്റിയിറക്കുന്നതിനായാണു ഇവ പൊളിച്ചു നീക്കിയത്.പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെയാണെന്നു ഇവര്‍ പറയുമ്പോഴും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു അനുമതി നല്‍കിയിട്ടില്ലെന്നു നഗരസഭാ അധികൃതര്‍ പറയുന്നു. നഗരസഭാ പരിധിയില്‍ നിര്‍മാ ണപ്രവര്ത്തനത്തിന് കൗണ്‍സിലിന്റെ അനുമതി ആവശ്യമാണ്.
ഏറെ തിരക്കുള്ള ജംഗ്ഷനില്‍ ഫുട്പാത്ത് പൊളിച്ചു മാറ്റിയത് വേഗത്തില്‍ പുനര്‍നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പും നടപടി സ്വീകരിച്ചിട്ടില്ല. വീതി കുറഞ്ഞ റോഡ് വാഹനങ്ങളാല്‍ വീര്‍പ്പു മുട്ടുന്ന സ്ഥിതിയുണ്ട്. ഒരാഴ്ച മുമ്പ് രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടവും ഉണ്ടായത് ഇവിടെയാണ്. പൂര്‍ണമായ സുരക്ഷ ഇല്ലാതായതോടെ രാത്രികാലങ്ങളിലും അപകടസാധ്യത ഏറെയാണ്.