ഗയ: വാഹനത്തെ മറികടന്ന യുവാവിനെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ബിഹാര്‍ എംഎല്‍സിയുടെ മകന് അറസ്റ്റില്‍. ജെഡിയു എംഎല്‍സി മനോരമ ദേവിയുടെ മകന് റോക്കിയാണ് അറസ്റ്റിലായത്. മനോരമ ദേവിയുടെ ഭര്‍ത്താവ് ബിന്ദി യാദവിന്റെ ഉടമസ്ഥതതയിലുള്ള ഹോട്ട് മിക്സ് പ്ലാന്റില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച മുതല്‍ റോക്കി ഒളിവിലായിരുന്നു.
ആദിത്യ സച്ച്ദേവ് എന്ന 19 കാരനാണ് ശനിയാഴ്ച രാത്രി വെടിയേറ്റു മരിച്ചത്. ബിഹാറിലെ പ്രമുഖ വ്യവസായിയുടെ മകനാണ് ആദിത്യ. സംഭവവുമായി ബന്ധപ്പെട്ട് മനോരമ ദേവിയുടെ ഭര്‍ത്താവ് ബിന്ദി യാദവ് നേരത്തെ അറസ്റ്റിലായിരുന്നു. മനോരമ ദേവിയുടേതാണ് കാര്‍. ആദിത്യയും സുഹൃത്തുക്കളും കാറില്‍ യാത്ര ചെയ്യവെ മനോരമയുടെ റേഞ്ച് റോവറിനെ മറികടന്നിരുന്നു. അപ്പോള്‍ കാറിലുണ്്ടായിരുന്നത് റോക്കിയും മനോരമയുടെ സുരക്ഷാ ഭടനും ഭര്‍ത്താവ് ബിന്ദി യാദവുമായിരുന്നു. കമാന്‍ഡോ യൂണിഫോമിലുള്ളയാളാണ് വെടിയുതിര്‍ത്തതെന്നാണു സൂചന.
ജെഡിയു നേതാവിന്റെ വാഹനത്തെ മറികടന്ന യുവാവിനെ ആദ്യം ആക്രമിക്കാന്‍ ശ്രമിച്ചതായും പീന്നീട് വെടിവച്ചതായും ആദിത്യയുടെ സുഹൃത്ത് ആയുഷ് പോലീസിന് മൊഴി നല്കി.