റോഡില്‍ ഭാര്യയെ ഷൂകൊണ്ടു മര്‍ദിച്ച ഭര്‍ത്താവിനെ അറസ്റ്റുചെയ്തു

hsകോയമ്പത്തൂര്‍: നടുറോഡില്‍ ഭാര്യയെ ഷൂകൊണ്ടു മര്‍ദിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. ഹൈദരാബാദിലെ എ.എസ്.റോനഗര്‍ സ്വദേശി ചന്ദ്രശേഖരനെയാണ് കോയമ്പത്തൂര്‍ ശരവണംപട്ടി പോലീസ് അറസ്റ്റുചെയ്തത്. ഭാര്യ ശ്രീ വെങ്കിടമാധുരിയെയാണ് ഇയാള്‍ നടുറോഡില്‍ മര്‍ദിച്ചത്.

പിണങ്ങിപിരിഞ്ഞു ജീവിക്കുന്ന ശ്രീവെങ്കടമാധുരി ശരവണംപട്ടിയിലുള്ള സ്വകാര്യ ഹോസ്റ്റലിലാണ് താമസിക്കുന്നത്. ഇവര്‍ ഗണപതി ലക്ഷ്മിനഗര്‍ റോഡിലൂടെ നടന്നുപോകുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ ചന്ദ്രശേഖരന്‍ വാക്കുതര്‍ക്കമുണ്ടാക്കുകയും തുടര്‍ന്ന് ഷൂകൊണ്ട് ഭാര്യയെ മര്‍ദിക്കുകയുമായിരുന്നു. ശ്രീവെങ്കടമാധുരി ശരവണംപട്ടി പോലീസില്‍ പരാതി നല്കിയതിനെ തുടര്‍ന്നാണ് ചന്ദ്രശേഖരന്‍ അറസ്റ്റിലായത്.

Related posts