നെടുമങ്ങാട്: ഒരുമാസംമുമ്പ് ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയ റോഡ് കെഎസ്ഇബി കേബിള്‍ കുഴിയെടുത്തതോടെ വീ|ും താറുമാറായി. നെട്ടറച്ചിറ – മഞ്ച റോഡാണ് കെഎസ്ഇബി പൊളിക്കുന്നത്. ഏറെക്കാലം തകര്‍ന്നുകിടന്ന റോഡ് ഒരുമാസം മുമ്പാണ് നെടുമങ്ങാട് നഗരസഭ ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. ഇപ്പോള്‍ അണ്ടര്‍ഗ്രൗണ്ട് കേബിള്‍ ഇടുന്നതിനായി കെഎസ്ഇബി റോഡാകെ കുത്തിപ്പൊളിക്കുകയാണ്. ഇതിനെതിരായി നാട്ടുകാരും സ്വയംസഹായസംഘം പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. നെടുമങ്ങാട് നഗരസഭയ്ക്കും കെഎസ്ഇബിക്കും പരാതി നല്‍കിയിട്ടുണ്ട്.
റോഡ് ടാര്‍ ചെയ്തതിന് പിന്നാലെ കെഎസ്ഇബിയുടെ കുഴി
