പോത്തന്‍കോട്: വിദ്യാര്‍ഥി സമൂഹത്തെയാകെ ലഹരിയില്‍ നിന്നു മോചിപ്പിക്കാന്‍ ലഹരി വിരുദ്ധ കാവല്ക്കൂട്ടം സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും വ്യാപിപ്പിക്കമെന്ന് എഡിജിപി ഡോ.ബി. സന്ധ്യ പറഞ്ഞു. ലഹരി രഹിത വിദ്യാലയം പദ്ധതിയുടെ തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം അയിരൂര്‍പ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എഡിജിപി. തെരെഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍, രക്ഷാകര്ത്താക്കള്, അധ്യാപകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 30 പേരടങ്ങുന്ന ഒരു ഗ്രൂപ്പാണ് സ്കൂളിനുള്ളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇവര്‍ക്ക് എല്ലാ പിന്തുണയും സംരക്ഷണവും പോലീസ് നല്‍കുമെന്നും എഡിജിപി പറഞ്ഞു.
സേനയിലും കായികരംഗത്തും പഞ്ചാബില്‍ നിന്നുള്ള് യുവജനങ്ങളായിരുന്നു ഒരുകാലത്ത് മുന്‍പന്തിയില്‍. ഇന്നതു പിന്നോക്കം പോയത് അവിടത്തെ ലഹരിയുടെ കടന്നാക്രമണം മൂലമാണ്. കുട്ടികള്‍ക്ക് ലഹരിയോടുള്ള ആഭിമുഖ്യം കുറയ്ക്കാന്‍ കായികകലാരംഗത്തേക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിടണമെന്നും പറഞ്ഞ എഡിജിപി കവിത ചൊല്ലിയാണ് പ്രസംഗം അവസാനിപ്പിച്ചത്. സ്റ്റുഡന്റ്പോലീസ് കേഡറ്റ് ഉള്ള സ്കൂളുകളില്‍ നടത്തിയ ഒരു പഠനത്തിലാണ് യുപി നിലവാരത്തിലുള്ള കുട്ടികള്‍വരെ ലഹരിക്ക് അടിമയാകുന്നു എന്ന് കണ്ടെത്തിയത്.
കേരളം ഡ്രഗ്സ് കാപിറ്റല്‍ ആകുന്നു എന്ന ആശങ്ക പരന്നതോടെയാണ് പോലീസ്, കോളജ് നിലവാരത്തില്‍ ആരംഭിച്ച ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതി സ്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നതെന്ന് ഐജി മനോജ് ഏബ്രഹാം പറഞ്ഞു. ജില്ലാ പോലീസ് മേധാവി ഷെഫിന് അഹമ്മദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.
ആറ്റിങ്ങല്‍ എഎസ്പി ആദിത്യ, ആറ്റിങ്ങല്‍ ഡിവൈഎസ്പി ബിജുമോന്, നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി. സജീദ്, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി.എസ് അജി, അഡ്മിനിസ്ട്രേഷന് ഡിവൈഎസ്പി സുഗതന്, ജില്ലാ പഞ്ചായത്തംഗം എസ്. രാധാദേവി, ബ്ലോക്ക് പഞ്ചായത്തംഗം നസീമാ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീനാമധു, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ദിലീപ് കുമാര്‍, എ. സബീനാ ബീവി, നേതാജിപുരം അജിത്ത്, പഞ്ചായത്ത് വാര്‍ഡംഗം ടി. രാജീവ് കുമാര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്. കൃഷ്ണലത, പോത്തന്‍കോട് സിഐ എസ്. ഷാജി, എസ്ഐ കെ. ആര്. ബിജു, സ്കൂള്‍ വികസന സമിതി കണ്‍വീനര്‍ സി. കൃഷ്ണന് നായര്‍ സ്കൂള്‍ എസ്എംസി ചെയര്മാന് എസ്. ഷിബു എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലന്‍ നായര്‍ അധ്യക്ഷനായി. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് എന്‍. ഹരീഷ് സ്വാഗതവും പ്രഥമാധ്യാപിക എം.എസ്. ലില്ലി നന്ദിയും പറഞ്ഞു.