ലഹരിക്കെതിരെ ബാലഭാസ്കറിന്റെ നാദവിസ്മയം കുന്നംകുളത്ത്

tcr-balabhaskarകുന്നംകുളം: വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മദ്യത്തിനും മയക്കുമരുന്നു ഇടപാടുകള്‍ക്കുമെതിരെ ശക്തമായ ബോധവത്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെ കുന്നംകുളം ജനമൈത്രി പോലീസിന്റെയും ഷെയര്‍ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ കുന്നംകുളത്ത് ബാലഭാസ്കര്‍ നാദവിസ്മയം സംഘടിപ്പിക്കുന്നു.

കുന്നംകുളം മേഖലയിലെ എല്ലാ പ്രഫഷണല്‍ കോളജുകളിലെ വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് നവംബര്‍ ഏഴിന് ബഥനി ഇംഗ്ലീഷ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ നേതൃത്വത്തില്‍ ലഹരിമുക്തം നാദവിസ്മയം പരിപാടി ഒരുക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടിന് നടത്തുന്ന പരിപാടി ഐജി അജിത്കുമാര്‍ ഉദ്ഘാടനം ചെയ്യും.

Related posts