ലോകസിനിമയില്‍ ആദ്യമായി കാഴ്ചയില്ലാത്ത സംവിധായകന്‍

director081ലോക സിനിമയില്‍ ആദ്യമായി കാഴ്ചയില്ലാത്ത ഒരാള്‍ സിനിമ സംവിധായകനായി അരങ്ങേറുന്നു. വര്‍ക്കല കോടതിയിലെ അറിയപ്പെടുന്ന അഡ്വക്കേറ്റായ സനിത് എസ്.കുമാറാണ് ഈ സംവിധായകന്‍. “അര്‍ദ” എന്ന് പേരിട്ട ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സംവിധായകനായ സനിത് തന്നെയാണ് എഴുതുന്നത്. റിലാക്‌സ് മൂവി പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ജന്മനാ കാഴ്ചയ്ല്ലാത്ത സനിത് എസ്. കുമാര്‍ ചെറുപ്പം മുതല്‍ നന്നായി എഴുതുമായിരുന്നു. പിന്നീടാണ്. സിനിമയോട് മോഹം തുടങ്ങിയത്. ലോകസിനിമകളിലെ ക്ലാസിക്കുകളില്‍ പലതിന്റെയും സംഭാഷണങ്ങള്‍ സനിത്തിന് കാണാപാഠമാണ്. പഠനകാലത്ത് സിനിമകളും കാണാതെ പഠിച്ചു. അങ്ങനെയാണ് സംവിധായകന്‍ ആകണമെന്ന് മോഹമുദിച്ചത്. ആദ്യ ചിത്രമായ ‘അര്‍ദ’ അകോരികളുടെ പച്ചയായ ജീവിതമാണ് ചിത്രീകരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ് അകോരികളുടെ ജീവിതം ചിത്രീകരിക്കുന്ന സിനിമ വരുന്നത്.

വിവാദമാകാവുന്ന ഈ സിനിമ തന്റേടത്തോടെ സംവിധാനം ചെയ്യാന്‍ തയാറെടുക്കുകയാണ് അഡ്വ. സനിത് എസ്. കുമാര്‍. കാമറ – അജി മണ്ണില്‍, ഗാനങ്ങള്‍, സംഗീതം – സെയ്ത്അലി, സംഘട്ടനം – റാം, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ – സജീഷ്, പി.ആര്‍.ഒ – അയ്മനം സാജന്‍, നവാഗതരായ പ്രേംനാഥ്, ദീപ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ പ്രമുഖ താരങ്ങളും അണിനിരക്കും. നവംബര്‍ മാസം വര്‍ക്കല, തിരുവനന്തപുരം എന്നിവിടങ്ങളിലായി  ‘അര്‍ദ’യുടെ ചിത്രീകരണം ആരംഭിക്കും.

Related posts