വജ്രാഭരണങ്ങള്‍ കവര്‍ന്ന സംഭവം: പോലീസ് അന്വേഷണം തുടങ്ങി

kkd-kavarchaനാദാപുരം: കല്ലാച്ചി ചിയ്യൂര്‍ റോഡില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് രണ്ട് ലക്ഷത്തില്‍ പരം രൂപയുടെ വജ്രാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പോലീസ് അന്വേഷണം തുടങ്ങി. കല്ലാച്ചി ടൗണിലെ ഗാമ ഇലക്‌ട്രോണികസ്് ഷോപ്പുടമ നൈതൃപത്തില്‍ നടരാജന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.അലമാരയില്‍ സൂക്ഷിച്ച വജ്രാഭരണങ്ങളാണ് കവര്‍ന്നത്.

കഴിഞ്ഞ 23ന് വീട് പൂട്ടി പാലക്കാട് സഹോദരന്റെ വീട്ടില്‍ പോയതായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതറിയുന്നത്.വീടിന്റെ മുന്‍ ഭാഗത്തെ ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്ത ശേഷം മുന്‍ ഭാഗത്തെ വാതിലും തകര്‍ത്ത് അകത്ത് കടന്ന് അലമാരയില്‍ സൂക്ഷിച്ച 80 വര്‍ഷത്തോളം പഴക്കമുള്ള വജ്ര മോതിരവും മുക്കുത്തിയും കവരുകയായിരുന്നു.ഇതിന് രണ്ട് ലക്ഷത്തോളം വില വരുമെന്ന് വീട്ടുകാര്‍ പറഞ്ഞു. എപ്പോഴാണ് കവര്‍ച്ച നടന്നതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

ഇരുനില കോണ്‍ക്രീറ്റ് വീടിന്റെ മുഴുവന്‍ വാതിലുകളുടെയും പൂട്ടുകള്‍ തകര്‍ത്ത നിലയിലാണ്. അലമാരയിലെയും മറ്റും വസ്ത്രങ്ങള്‍ വാരി വലിച്ചിട്ട നിലയിലാണ്. കഴിഞ്ഞ ദിവസം ഈ വീടിന് സമീപത്തെ മറ്റൊരു അടച്ചിട്ട വീട്ടിലും കവര്‍ച്ച നടന്നിരുന്നു. ഇവിടെനിന്ന് വാച്ചുകളാണ് കളവ് പോയത്്്. നാദാപുരം അഡീഷണല്‍ എസ്‌ഐ എ.പി. സുരേന്ദ്രനാഥ്,എഎസ്‌ഐ എം.വി. ദിനേശന്‍ വിരലടയാള വിദഗ്ദരായ കെ. രഞ്ജിത്ത്,ജിജീഷ് പ്രസാദ് എന്നിവര്‍ വീട്ടിലെത്തി പരിശോധന നടത്തി.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts