വടകരയില്‍ 12 കിലോ വെള്ളി ആഭരണങ്ങളുമായി യുവാവ് പിടിയില്‍

sliverവടകര: നികുതി വെട്ടിച്ചുകടത്തിയ 12 കിലോ വെള്ളി ആഭരണങ്ങളുമായി യുവാവ് വടകരയില്‍ പിടിയില്‍. കോഴിക്കോട് സ്വദേശി അക്ബറിനെയാണു ഡിവൈഎസ്പിയുടെ ഷാഡോ പോലീസ് പിടികൂടിയത്. കോഴിക്കോട്ടു നിന്നു വടകരയിലെ ജ്വല്ലറികളിലേക്കു വെള്ളിആഭരണങ്ങള്‍ ബാഗിലാക്കി കൊണ്ടുവരുമ്പോഴാണ് ഇയാള്‍ പഴയസ്റ്റാന്‍ഡില്‍ വച്ചു പോലീസിന്റെ വലയിലായത്. അരലക്ഷം രൂപയോളം വിലയുള്ള വെള്ളിആഭരണങ്ങള്‍ പോലീസ് നികുതി വകുപ്പിനു കൈമാറി.

Related posts