വരുണ്‍ധവാനു പ്രണയിക്കാന്‍ രണ്ടു നായികമാര്‍

varundhavanബോളിവുഡിലെ യുവസുന്ദരന്‍ വരുണ്‍ധവാനു പ്രണയിക്കാന്‍ രണ്ടു നായികമാര്‍. പരിണീതി ചോപ്ര, ഇല്യാ ഡിക്രൂസ എന്നിവരെയാണ് വരുണ്‍ പ്രണയിക്കാന്‍ പോകുന്നത്. ജുദ്വ 2വിലാണ് ഇരുവരുടെ നായകനായി വരുണ്‍ എത്തുന്നത്. മെയ്ന്‍ തേരാ ഹീറോ എന്ന ചിത്രത്തില്‍ വരുണ്‍ ഇല്യാന ഡിക്രൂസയോടൊപ്പം അഭിനയിച്ചിട്ടുണ്ട്. പരിണീതി ചോപ്ര ഇതാദ്യമായിട്ടാണ് വരുണിന്റെ നായികയാകുന്നത്.

ജുദ്വ ആദ്യ ഭാഗത്തില്‍ സല്‍മാന്‍ ഖാനായിരുന്നു നായകന്‍. കരിഷ്മ കപൂര്‍, രംഭ എന്നിവരായിരുന്നു നായികമാര്‍. വരുണ്‍ ധവാന്‍ ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് എത്തുന്നത്. കരിയറില്‍ ഇതാദ്യമായിട്ടാണ് വരുണ്‍ ഇരട്ട വേഷത്തില്‍ അഭിനയിക്കുക. സാജിദ് നദിയവാലയാണ് ചിത്രം നിര്‍മിക്കുന്നത്. 2017 മാര്‍ച്ചില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

Related posts