എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍- വാട്‌സ്ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയായി എല്ലാവരും പറയുന്ന കാര്യമാണ്. നമ്മള്‍ അയയ്ക്കുന്ന മെസേജ് ആര്‍ക്കും പരിശോധിക്കാന്‍ സാധിക്കില്ലെന്നാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. വാട്‌സ്ആപ്പില്‍ അയയ്ക്കുന്ന മെസേജ് ഡിലീറ്റ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അത് കണെ്ടടുക്കാന്‍ സാധിക്കില്ലെന്നാണ് നമ്മുടെ ധാരണ. എന്നാല്‍ അതെല്ലാം തെറ്റായ ധാരണയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.
നമ്മള്‍ ഡിലീറ്റ് ചെയ്യുന്ന മെസേജുകളെല്ലാം വാട്‌സ്ആപ്പ് സൂക്ഷിച്ച് വയ്ക്കുന്നുണ്ട്. മാത്രമല്ല നമ്മുടെ വാട്‌സ്ആപ്പ് നമ്പര്‍ ഉപയോഗിച്ച് അത് റീ സ്‌റ്റോര്‍ ചെയ്യാനും സാധിക്കും. അതിനായി വാട്‌സ്ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ട് വീണ്ടും ഇന്‍സ്റ്റാള്‍ ചെയാല്‍ മാത്രം മതി. അപ്പോള്‍ ബാക്കപ് വേണോ എന്നോ ചോദ്യം ആപ്പില്‍ വരും. ഒരു വര്‍ഷം വരെയുള്ള മെസേജുകള്‍ ഇങ്ങനെ ബാക്കപ് ചെയ്യാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സെറ്റിംഗ്‌സില്‍ പോയി ചാറ്റ് – ചാറ്റ് ഹിസ്റ്ററിയില്‍ ചെന്ന് എല്ലാം ഡിലീറ്റ് ചെയ്തിട്ട് ആശ്വസിച്ചിരുന്നവര്‍ക്ക് അത്ര ശുഭകരമായ റിപ്പോര്‍ട്ടല്ല ഇത്. സാങ്കേതി വിദ്യകളെ വിശ്വസിക്കരുതെന്ന് എന്നുള്ള വാദത്തിന് ബലമേകുന്നതാണ് ഈ റിപ്പോര്‍ട്ട്. ഇനി അന്വേഷണ ഏജന്‍സികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ്.