അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വാര്‍ഡുകളില്‍ പഴകി ദ്രവിച്ച കട്ടിലുകള്‍. ഇന്നലെ രാത്രി ആശുപത്രിയിലെ പതിനേഴാം വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പാതിരപ്പള്ളി സ്വദേശി മോളി (40) യാണ് കട്ടിലൊടിഞ്ഞ് താഴെ വീണത്. ടൈഫോയിഡുവന്ന് ചികിത്സയിലാണ് മോളി. ഒരു മാസത്തിനുള്ളില്‍ മൂന്നോളം കട്ടിലുകള്‍ ഒടിഞ്ഞ് രോഗികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വാര്‍ഡിലുള്ള രോഗികളുടെ ബന്ധുക്കള്‍ പറയുന്നു.
തിരുവനന്തപുരത്ത് നടന്ന ആരോഗ്യവകുപ്പ് ഉന്നതലയോഗത്തില്‍ പഴയവ മാറ്റി പുതിയ കട്ടിലുകള്‍ വാങ്ങുവാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും പ്രാവര്‍ത്തികമായിട്ടില്ല. അവശരായ രോഗികളും, വൃദ്ധജനങ്ങളും ഭീതിയോടെയാണ് കട്ടിലുകളില്‍ കിടക്കുന്നത്. ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് മരണം വരെ സംഭവിക്കാവുന്ന ഈ പ്രശ്നത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെടണമെന്ന് രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെടുന്നു.