വാര്‍ത്ത തുണയായി; തെരുവില്‍ അലഞ്ഞ സ്ത്രീയെ ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുപോയി

kkd-impactകൊയിലാണ്ടി: രണ്ടുമാസത്തോളമായി തെരുവില്‍ അലഞ്ഞ സ്ത്രീയെ ബന്ധുക്കള്‍ എത്തി കൂട്ടിക്കൊണ്ടുപോയി. പൂക്കാട് അങ്ങാടിയിലെ കടത്തിണ്ണയില്‍ അന്തിയുറങ്ങുകയും അങ്ങാടിയില്‍ അലയുകയും ചെയ്ത ഫറോക്ക് സ്വദേശിനി കാര്‍ത്യായനിയെയായാണ് ബന്ധുക്കള്‍ എത്തിക്കൊണ്ടുപോയത്. ഇവരെ കാണാതായതിനെ തുടര്‍ന്ന് ഫറോക്ക് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

ഇന്നലെ രാവിലെ വനിതാസെല്ലില്‍ നിന്നും പോലീസുകാര്‍ എത്തിയിരുന്നെങ്കിലും ഇവരെ കാണാത്തതിനെ തുടര്‍ന്ന ്‌വൈകുന്നേരം ബന്ധുക്കളോടൊപ്പം എത്തുകയായിരുന്നു. തെരുവില്‍ അലയുന്ന വൃദ്ധയെക്കുറിച്ച് രാഷ്ട്രദീപിക വാര്‍ത്ത നല്കിയിരുന്നു.

Related posts