പീറ്റര്‍ ചെക്ക് ഗ്ലൗ അഴിക്കുന്നു, വിരമിക്കുന്നത് ചെക് റിപ്പബ്ലിക്കിന്റെ എക്കാലത്തെയും മികച്ച കളിക്കാരന്‍, ക്ലബ് ഫുട്‌ബോളില്‍ തുടരും

chech maionആഴ്‌സണലിന്റെ ചെക്ക് റിപ്പബ്ലിക്ക് ഗോള്‍ കീപ്പര്‍ പീറ്റര്‍ ചെക്ക് അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറഞ്ഞു. 34-കാരനായ ചെക്ക് ക്ലബ് ഫുട്‌ബോളില്‍ തുടരും. ട്വിറ്ററിലാണ് താരം വിരമിക്കല്‍ തീരുമാനം അറിയിച്ചത്. യൂറോ കപ്പില്‍ ചെക്ക് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. 121 അന്താരാഷ്ട്ര മത്സരങ്ങള്‍ ചെക്കിന്റെ ഗോള്‍വല കാത്ത താരം രാജ്യത്തിനുവേണ്ടി ഏറ്റവും അധികം മത്സരങ്ങളില്‍ കളിച്ചതിന്റെ റിക്കാര്‍ഡും സ്വന്തം പേരില്‍ കുറിച്ചിരുന്നു.

2004 യൂറോ കപ്പിലാണ് ചെക്ക് രാജ്യാന്തര അരങ്ങേറ്റം നടത്തുന്നത്. ഈ ടൂര്‍ണമെന്റില്‍ ചെക്ക് റിപ്പബ്ലിക് മൂന്നാം സ്ഥാനത്തു വന്നു. 2006 ലോകകപ്പില്‍ ടീമിന്റെ ഗോള്‍ വല കാത്ത ചെക്ക് 2008 യൂറോ കപ്പില്‍ ടീമിനെ നയിക്കുകയും ചെയ്തു. ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടെ ഗോള്‍വല ദീര്‍ഘകാലം കാത്ത ചെക്ക് കഴിഞ്ഞ സീസണിലാണ് ആഴ്‌സണലിലേക്ക് കൂടുമാറിയത്. അട്ടിമറിയിലൂടെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിക്ക് പിന്നിലായി ആഴ്‌സണല്‍ കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. നാല് പ്രീമിയര്‍ ലീഗ് കിരീടങ്ങളും നാല് എഫ്എ കപ്പ് കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും ചെക്ക് ചെല്‍സിക്ക് ഒപ്പം നിന്ന് സ്വന്തമാക്കിയിട്ടുണ്ട്.

Related posts