വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പ് അന്തരിച്ചു

sanalകോട്ടയം: മാധ്യമ പ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പ് (33) അന്തരിച്ചു. മുണ്ടക്കയത്തിനടുത്ത് വണ്ടന്‍പതാലിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സനില്‍ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച അര്‍ധ രാത്രിയോടെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ന്യൂസ് 18 കേരള ചാനലിന്റെ കൊച്ചി സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു സനില്‍. നേരത്തെ റിപ്പോര്‍ട്ടര്‍, ജയ്ഹിന്ദ് ചാനലുകളിലായി ഡല്‍ഹി, കോട്ടയം, ഇടുക്കി, കൊച്ചി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഇന്നു രാവിലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം കോട്ടയം പ്രസ്ക്ലബില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

Related posts