വിതുരക്കാരന് വധു ചൈനയില്‍ നിന്ന്

tvm-marriageവിതുര:  കേരളീയ മാതൃകയില്‍ നടന്ന വിവാഹ ചടങ്ങില്‍ വരന്റെ മടക്കയാത്ര അശ്വരഥത്തില്‍.     കൊപ്പം അഞ്ജു ഭവനില്‍ പരേതനായ വിജയകുമാറിന്റെയും അനിത കുമാരിയുടെയും മകന്‍ അജീഷും ചൈനീസ് എംബസിയിലെ ജീവനക്കാരന്‍ സുയുസാങിന്റെയും ക്വിയു ചെന്നിന്റെയും മകള്‍ യായുവാന്‍സാങ്ങ് എന്ന ക്യാന്റിയുമാണ് മൂന്നു വര്‍ഷത്തെ പ്രണയത്തിനു ശേഷം ഒന്നായത്. വിതുര നാസ് ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. കൗതുകമുണര്‍ത്തിയ രഥയാത്ര കാണാന്‍ റോഡരികില്‍  നാട്ടുകാരും തടിച്ചുകൂടിയിരുന്നു.

ദുബായിയിലെ ജോലി സ്ഥലത്തുവച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്.  ദൂബായിലെ സെന്റ് റീജാസ് ഹോട്ടലില്‍ മാനേജരാണ്  അജീഷ്. ഇതേ ഹോട്ടലില്‍ ഗസ്റ്റ് സര്‍വീസ് മാനേജരായി ജോലിയില്‍ പ്രവേശിച്ചതാണ്  ക്യാന്റി. ഈ ഹോട്ടലിലെ അമേരിക്കയിലുള്ള ഹവായ് ശാഖയിലാണ് ഇരുവരും ഇപ്പോള്‍ ജോലി ചെയ്യുന്നത്. ചൈനയില്‍ നിന്ന് അച്ഛനും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുക്കാന്‍ വിതുരയിലെത്തിയിരുന്നു. 30 ന് അജീഷും ക്യാന്റിയും അമേരിക്കയിലെ ജോലി സ്ഥലത്തേക്കു മടങ്ങും. അടുത്ത  ഫെബ്രുവരിയില്‍ ചൈനീസ് ആചാരപ്രകാരം ക്യാന്റിയുടെയും അജീഷിന്റെയും വിവാഹം  നടക്കും.

Related posts