കടുത്തുരുത്തി: വിദ്യാര്‍ഥികള്‍ക്ക് ആവേശമായി സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹൈസ്കൂളിലാണ് നിയമസഭാ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മാതൃകയില്‍ വാശിയേറിയ തെരഞ്ഞെടുപ്പ് നടന്നത്. പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കുമുള്ള പൊതുതെരഞ്ഞെടുപ്പിനു നടത്തുന്ന എല്ലാ ഒരുക്കങ്ങളും സ്കൂള്‍ തെരഞ്ഞെടുപ്പിനും നടത്തിയിരുന്നു. കുട്ടിപ്പോലീസിന്റെ സംരക്ഷണത്തിലായിരുന്നു തെരഞ്ഞെടുപ്പ്. കള്ളവോട്ട് തടയാനും ചെയ്യാനെത്തുന്നവരെ കയ്യോടെ പിടികൂടാനുമായിരുന്നു പോലീസ്. കള്ളവോട്ട് ചെയ്യാനെത്തിയാല്‍ പിടികൂടുമെന്ന സന്ദേശമായിരുന്നു ഇതുവഴി കുട്ടികള്‍ക്ക് നല്‍കിയത്. വോട്ടിംഗിനു നീണ്ട ക്യൂവുമുണ്ടായിരുന്നു. സകൂള്‍ മാനേജര്‍ റവ.ഡോ. മാത്യു മണക്കാട്ട്, പ്രധാനാധ്യാപിക സിസ്റ്റര്‍ സോഫിയ എന്നിവര്‍ വിദ്യാര്‍ഥികളുടെ തെരഞ്ഞെടുപ്പ് വീക്ഷിക്കാന്‍ സ്കൂളിലെത്തിയിരുന്നു. രാവിലെ വരണാധികാരി അധ്യാപകന്‍ തോമസ് പി.ജേക്കപ് പ്രീസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് തെരഞ്ഞെടുപ്പിനേ ാടനുബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കി.
വോട്ടിംഗ് മെഷ്യനിലായിരുന്നു സ്കൂള്‍ ലീഡറുടെയും ചെയര്‍പേഴ്‌സണ്‍ന്റെയും തെരഞ്ഞെടുപ്പ് വോട്ടംഗ് യന്ത്രത്തിലായിരുന്നു. സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ താത്പര്യമില്ലാത്തവര്‍ക്ക് നോട്ട രേഖപെടുത്തുന്നതിനും സൗകര്യമൊരുക്കിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നോട്ട തന്നെയാണ് ഓന്നാം സ്ഥാനത്തെത്തിയത്. തെരഞ്ഞെടുക്കപെട്ടവര്‍ 19ന് രണ്ടിന് വലിയപള്ളി പാരീഷ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ വച്ചു സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേല്‍ക്കും. ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിലാവും വിദ്യാര്‍ഥി പ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.