വിയ്യൂര്‍ ജയിലില്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് സന്ദര്‍ശനം നടത്തി

TCR-JACOBവിയ്യൂര്‍: ദേശീയ മനുഷ്യാവകാശകമ്മീഷന്റെ കേരളത്തിന്റെ ചുമതലയുള്ള റിപ്പോര്‍ട്ടര്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് വിയ്യൂര്‍ സെന്റര്‍ ജയില്‍ സന്ദര്‍ശിച്ചു. ഇന്ത്യക്കുവെളിയില്‍ നിന്നുള്ള  തടവുകാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനും അന്വേഷണം നടത്താനുമാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. വിയ്യൂര്‍ ജയിലിലെത്തിയ അദ്ദേഹത്തെ ജയില്‍ ഡിഐജി കെ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.

തടവുകാരായി കഴിയുന്ന അന്യരാജ്യക്കാരെയും ശിക്ഷാകാലാവധി കഴിഞ്ഞിട്ടും ജയിലില്‍ തന്നെ കഴിയുന്ന ആളുകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിച്ച് കൃത്യമായ റിപ്പോര്‍ട്ട് ഓഗസ്റ്റ് 15ന് മുമ്പുതന്നെ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. സ്വാതന്ത്ര്യദിനത്തിന് മുമ്പുതന്നെ ഇവരെ ഇന്ത്യയില്‍ നിന്നും മടക്കിഅയക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും. ശിക്ഷാകാലാവധി കഴിഞ്ഞിട്ടും തടവില്‍കഴിയുന്ന വരെ സ്വാതന്ത്ര്യദിനത്തില്‍ മോചിപ്പിക്കാനുള്ള റിപ്പോര്‍ട്ട് കേരളസര്‍ക്കാരിന് സമര്‍പ്പിക്കും.വിയ്യൂര്‍ ജയിലിലെ ലോക്കപ്പുകളിലും  സമീപത്തെ ജുവനൈല്‍ ഹോമിലും പരിശോധന തുടരുകയാണ്.

Related posts