രക്ഷിക്കണേയെന്ന കുട്ടികളുടെ നിലവിളി; കനാലിലെ വെ​ള്ള​പ്പാ​ച്ചിലി​ൽ ഒ​ഴു​കി​യ വി​ദ്യാ​ർ​ഥി​നി​കൾക്ക് രക്ഷകരായി വൈ​ദ്യു​തി ജീ​വ​ന​ക്കാ​ർ

ചെ​ങ്ങ​ന്നൂ​ർ: വെ​ള്ള​പ്പാച്ച​ിലി​ൽ ഒ​ഴു​കിപ്പോയ വി​ദ്യാ​ർ​ഥി​നി​ക​ളെ വൈ​ദ്യു​തി വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. കൊ​ല്ല​ക​ട​വ് മു​ഹ​മ്മ​ദ​ൻ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നിക​ളാ​യ ഷ​മീ​റ, ആ​യി​ഷ എ​ന്നി​വ​ർ​ക്കാ​ണ് ഇ​വ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ പു​തു​ജ​ന്മം ല​ഭി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ കൊ​ല്ല​ക​ട​വ് ക​നാ​ലി​ൽ കു​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ര​ണ്ടു വി​ദ്യാ​ർ​ഥി​നി​ക​ളും പെ​ട്ടെ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ വെ​ള്ള​പ്പാ​ച്ചി​ലി​ൽ ക​നാ​ലി​ലൂ​ടെ ഒ​ഴു​കി​പ്പോ​യി.

ക​നാ​ലി​നു സ​മീ​പ​മു​ള്ള ട്രാ​ൻ​സ്ഫോർ​മ​റി​ൽ മെ​യി​ന്‍റന​ൻ​സ് ജോ​ലി​ക​ൾ ചെ​യ്തു​കൊ​ണ്ടി​രു​ന്ന കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രാ​യ സു​നി​ൽ, വി​ജേ​ഷ്, വി​നു എ​ന്നി​വ​ർ വിദ്യാർഥിനികളുടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി എ​ത്തി.

വെ​ള്ള​ത്തി​ൽ മു​ങ്ങിത്താഴു​ന്ന കു​ട്ടി​ക​ളെ​യാ​ണ് ഇ​വ​ർ ക​ണ്ട​ത്. ഉടൻ ഇവർ ക​നാ​ലി​ലേ​ക്കു ചാ​ടി ര​ണ്ടു വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ​യും ജീ​വ​ൻ ര​ക്ഷി​ച്ച് ക​ര​യ്ക്കെ​ത്തി​ച്ചു.

മൂ​ന്നു കെഎ​സ്ഇബി ജീ​വ​ന​ക്കാ​രെ​യും നാ​ട്ടു​കാ​ർ അ​ഭി​ന​ന്ദി​ച്ചു. ജീ​വ​ന​ക്കാ​രെ മ​ന്ത്രി സ​ജി ചെ​റി​യാ​നും അ​ഭി​ന​ന്ദി​ച്ചു.

Related posts

Leave a Comment