വിളക്കുടിയിലെ പ്രാഥമികാരോഗ്യകേന്ദ്രം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററാക്കണം

klm-hospitalപത്തനാപുരം : വിളക്കുടി ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററാക്കി ഉയര്‍ത്തണമെന്നാവശ്യം ശക്തമാകുന്നു. പത്തനാപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്കാശുപത്രി ആകുന്നതോടെ കുന്നിക്കോട് പ്രവര്‍ത്തിക്കുന്ന  ഹെല്‍ത്ത് സെന്ററിന്റെഗ്രേഡ് ഉയര്‍ത്തിസിഎച്ച്‌സി ആക്കിയാല്‍ നിരവധിയാളുകള്‍ക്ക്പ്രയോജനപ്രദമാകും. പത്തനാപുരത്ത് താലൂക്കാശുപത്രി എത്തുന്നതോടെകമ്മ്യൂണിറ്റിഹെല്‍ത്ത്‌സെന്ററിനുള്ളസാ ധ്യത വിളക്കുടികുന്നിക്കോട ്പ്രവര്‍ത്തിക്കുന്ന പിഎച്ച്‌സിക്കാണ്. നിലവിലുള്ളകെട്ടിടങ്ങളും,സ്ഥലലഭ്യതയും,അടിസ്ഥാന സൗകര്യങ്ങളും യാത്രാസൗകര്യവുമാണ് കുന്നിക്കോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്.

കൊട്ടാരക്കരയ്ക്കും പുനലൂരിനും മധ്യേ ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ ആതുരാല യമാണിത്. ഇരുഭാഗങ്ങളിലേക്കും ഉള്ള താലൂക്ക് ആശുപത്രികളിലേക്ക് പത്ത് കിലോമീറ്ററിലധികം ദൂരമുണ്ട്.വാളകം പത്തനാപുരം ശബരിബൈപാസിന്റെ വശത്താണ് പി എച്ച് സി ഉള്ളത്.തീര്‍ഥാടനകാലത്ത് കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്നും ഈ പാതയെയാണ്. വിളക്കുടിപഞ്ചായത്തിന് പുറമേമേലില, വെട്ടിക്കവല,പട്ടാഴി,തലവൂര്‍പഞ്ചായത്തുകളിലെരോഗികള്‍ഇവിടേക്കാണ് എത്തുന്നത്.അത്യാധുനിക രീതിയിലുള്ള ലാബ്,ആംബുലന്‍സ് സര്‍വീസ് എന്നിവയോടൊപ്പം കിടത്തി ചികിത്സയ്ക്കുള്ള സൗകര്യവും നിലവില്‍ ഇവിടെയുണ്ട്.

എന്നാല്‍ പി എച്ച്‌സിയിലേക്ക് ആവശ്യമായ സ്റ്റാഫ് പാറ്റേണ്‍ മാത്രമേ നിലവില്‍ ഇവിടെയുള്ളു.മിക്ക ദിവസങ്ങളിലും നൂറോളം രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഡ്യൂട്ടിയില്‍ ഉള്ളത്.ആഴ്ചയിലൊരിക്കല്‍ ഇദ്ദേഹം കാര്യറയിലെ ഹെല്‍ത്ത് സെന്ററിലേക്ക് പോയാല്‍ കുന്നിക്കോട് പി എച്ച്‌സിയുടെ കാര്യം അവതാളത്തിലാകും.

ദേശീയപാതയില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ പരിക്കേറ്റവരെ ആദ്യം എത്തിക്കുന്നതും ഇവിടേക്കാണ്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനുള്ള സംവിധാന ങ്ങളെല്ലാം ഇവിടെയുണ്ട്.അത്യാഹിത വിഭാഗത്തിനായി ട്രോമോകെയര്‍ യൂണിറ്റ് കൂടി ഒരുക്കിയാല്‍ രോഗികള്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമാകും.

Related posts