വിഴിഞ്ഞത്ത് ശക്തമായ തിര: ഗുജറാത്തി ടഗ് ബൊള്ളാര്‍ഡും വാര്‍ഫിന്റെ ഭാഗവും ഇടിച്ചു തകര്‍ത്തു

TVM-THIRAവിഴിഞ്ഞം: വിഴിഞ്ഞത്ത് കടല്‍ കലുഷിതമായി. ശക്തമായ തിരയടിയില്‍ ആടിയുലഞ്ഞ ഗുജറാത്തി ടഗ് നങ്കൂരമിട്ടിരുന്ന ബൊള്ളാര്‍ഡും തുറമുഖ വാര്‍ഫിന്റെ ഒരുവശവും ഇടിച്ചു തകര്‍ത്തു.ലക്ഷങ്ങളുടെ നഷ്ടം. വാര്‍ഫ് അപകടാവസ്ഥയിലുമായി.ഇന്നലെ പുലര്‍ച്ചയോടെയാണ് കൂറ്റന്‍ ടഗിനെ കയര്‍കൊണ്ട് ബന്ധിച്ചിരുന്ന നങ്കൂരം തകര്‍ന്നത്. ബൊള്ളാര്‍ഡും വിഴിഞ്ഞം തുറമുഖത്തിന്റെ ഒരുഭാഗവും അടര്‍ന്ന് കടലിലേക്ക് പതിച്ചു.കോണ്‍ക്രീറ്റ് പാളികള്‍ വിണ്ട് കീറി കമ്പികള്‍ മുകളിലേക്ക് ഉയര്‍ന്ന നിലയിലായി.സംഭവത്തോടനുബന്ധിച്ച് മാസങ്ങളായി ഇവിടെ നങ്കൂരമിട്ടിരിക്കുന്ന ടഗ് എത്രയും പെട്ടെന്ന് മാറ്റണമെന്ന് തുറമുഖ അധികൃതര്‍.

ഇതു സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിനും മെര്‍ക്കന്റയില്‍ മറൈന്‍ ഡിപ്പാര്‍ട്ടുമെന്റിനും ഡയറക്ടര്‍ ജനറല്‍ ഓഫ് പോര്‍ട്ടിനും കൊല്ലം പോര്‍ട്ട് ഓഫീസര്‍ക്കും ഇന്നലെ തന്നെ കത്തയച്ചു. ഇടിയുടെ ആഘാതത്തില്‍ ഒരു വളത്തു കേടുപാടു സംഭവിച്ച ടഗ്ഗിനെ നങ്കൂരമിട്ടിരിക്കുന്ന കയറിന്റെ കാര്യത്തിലും സംശയമുണ്ട്. ഇതു തകര്‍ന്നാല്‍ കടലിലേക്കൊഴുകി നാശം വരുത്താമെന്ന പേടിയിലാണ് മത്സ്യതൊഴിലാളികള്‍.കൂടാതെ അദാനിയുടെതുള്‍പ്പെടെയുള്ള നിരവധി കടല്‍ യാനങ്ങളും തുറമുഖത്തുണ്ട്.നങ്കൂരം തകര്‍ന്നാല്‍ ഇവയെയും ബാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Related posts