വിവിഐപികളുടെ ആശുപത്രി സന്ദര്‍ശനം: ചികിത്സ തടസപ്പെട്ടെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍

Modiതിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പരിക്കേറ്റവരെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ യുള്ള വിവിഐപികള്‍  എത്തിയത് ചികിത്സ തടസ്സപ്പെടുത്തിയെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.ഇളങ്കോവന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നിവരോടൊപ്പം നൂറോളം പേര്‍ ആശുപത്രി വാര്‍ഡില്‍ കയറാന്‍ ശ്രമിച്ചു. പല ഡോക്ടര്‍മാര്‍ക്കും പുറത്ത് നില്‍ക്കേണ്ടി വന്നുവെന്നും നഴ്‌സുമാര്‍ക്കും അകത്ത് കയറാന്‍ സാധിച്ചില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആരോപിച്ചു.

നഴ്‌സുമാരെ അരമണിക്കൂറിലേറെ സമയം പുറത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പൊള്ളലേറ്റ് വാര്‍ഡില്‍ കഴിയുന്നവര്‍ക്ക് നിര്‍ണായക മണിക്കൂറില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മൂലം ചികിത്സ തടസ്സപ്പെട്ടുവെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കിയെന്ന് ഡിജിപി   ടി.പി.സെന്‍കുമാറും ഇന്നലെ  ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഡിജിപിയുടെയും ആരോഗ്യവകുപ്പ് ഡയറക്ടറുടെയും വിമര്‍ശനങ്ങള്‍ക്കെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Related posts