വീണ്ടും ഉടക്കിയോ

nayan210616ധനുഷും നയന്‍താരയും തമ്മില്‍ ഉടക്കാണെന്ന് തമിഴകത്ത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഇപ്പോള്‍ വീണ്ടും അവര്‍ തമ്മില്‍ ഉടക്കിയത്രേ. അറുപത്തിമൂന്നാമത് ഫിലിംഫെയര്‍ അവാര്‍ഡില്‍ മികച്ച തമിഴ്ചിത്രത്തിനുള്ള അവാര്‍ഡ് ധനുഷ് നിര്‍മിച്ച കാക്ക മുട്ടൈ എന്ന സിനിമയ്ക്കായിരുന്നു.   പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയ ധനുഷ് ചിത്രത്തിലെ  നായിക ഐശ്വര്യ രാജേഷിന്റെ അഭിനയത്തെ വളരെയധികം പുകഴ്ത്തി.  തമിഴില്‍ മികച്ച നടിക്കുള്ള പുരസ്കാരം നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന്  നയന്‍താരയ്ക്കാണ് ലഭിച്ചത്.

ധനുഷ് ആണ് ഈ സിനിമയും നിര്‍മിച്ചത്. അവാര്‍ഡ് വാങ്ങുമ്പോള്‍ നയന്‍താര പറഞ്ഞു- “”ഈ ചിത്രത്തിലെ എന്റെ അഭിനയം ധനുഷിന് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു, താങ്കള്‍ എന്നോട് ക്ഷമിക്കണം”.   ഈ അവാര്‍ഡ് വിഘ്‌നേശ് ശിവന് സമര്‍പ്പിക്കുന്നുവെന്നും നയന്‍താര പറഞ്ഞു. അപ്പോഴേക്കും   ധനുഷ് വേദിയില്‍ നിന്ന് പോയിരുന്നു.

Related posts