വീണ്ടും കഞ്ചാവുവേട്ട: രണ്ടുകിലോ കഞ്ചാവുമായി തൃശൂര്‍സ്വദേശി പിടിയില്‍

tvm-ARRESTപാലക്കാട്:രണ്ടുകിലോ കഞ്ചാവുമായി തൃശൂര്‍ സ്വദേശിയെ എക്‌സൈസ് സ്‌പെഷല്‍ സ്ക്വാഡ് പിടികൂടി. തൃശൂര്‍ കണിമംഗലം നെടുപുഴ പനമുക്ക്‌ദേശം പനങ്ങാട്ടില്‍ വീട്ടില്‍ രാമഭദ്രന്‍(51) ആണ് അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസില്‍ കഞ്ചാവ് കടത്തു ന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.തൃശൂരിലെ ഒരു പ്രമുഖ കോളജിന് സമീപമാണ് കഞ്ചാവിന്റെ പ്രധാന വില്‍പ്പന നടത്തുന്നതെന്ന് പ്രതി എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. മൂവാറ്റുപുഴയിലേക്കും കഞ്ചാവ് കടത്താറുണ്ട്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീ കരിച്ചാണ് പ്രധാന കച്ചവടമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2014 ല്‍ ഗോവിന്ദാപുരം എക്‌സൈസ് ചെക്‌പോസ്റ്റിലും ഇയാള്‍ രണ്ടുകിലോ കഞ്ചാവുമായി പിടിയിലായിരുന്നു. അന്ന് ഇയാളെ പിടികൂടിയ സംഘത്തിലു ണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.സ്‌പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. ശ്രീകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ കെ.സി. രൂപേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജെയിംസ് വര്‍ഗീസ്, ആര്‍. പ്രദീപ്, എ. മധു, ബി. പ്രമോദ്, ടി. ഷംജിത്ത് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവും പ്രതിയെയും പിടികൂടിയത്.

Related posts