കോഴിക്കോട്: ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബോബി ചെമ്മണ്ണൂര്‍ തെരുവുനായ്ക്കളെ പിടിക്കാന്‍ തെരുവിലിറങ്ങുന്നു. നായ്ക്കളെ പിടിക്കാനുള്ള അനുവാദത്തിനായി കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന തെരുവുനായ്ക്കളെ പിടിച്ച് സമൂഹത്തെ രക്ഷിക്കുക എന്നത് ഏതൊരു പൗരന്റെയും കടമയാണെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
ഭീകരത സൃഷ്ടിക്കുന്ന തെരുവു നായ്ക്കളെപ്പറ്റിയുള്ള വാര്‍ത്തകളാണ് ഇത്തരമൊരു പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ബോബി കൂട്ടിച്ചേര്‍ത്തു. ഈ സദുദ്യമത്തില്‍ അണിചേരാന്‍ താത്പര്യമുള്ള ആര്‍ക്കും ട്രോള്‍ഫ്രീ നമ്പറായ 1800 3000 2916 ല്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ ബന്ധപ്പെടാവുന്നതാണെന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.