ന്യൂയോര്‍ക്ക്: ഫൊക്കാന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫൊക്കാന ഫൗണ്ടേഷന്‍ കേരളത്തിലെ പാവപ്പെട്ട വൃക്ക രോഗികള്‍ക്കുസഹായം എത്തിക്കുന്നു.
ഫാ. ഡേവിസ് ചിറമ്മലിന്റെ കിഡ്‌നി ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഫൊക്കാന ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്.
ഫ്‌ളോറിഡയില്‍ മാര്‍ച്ച് 23നു കുടിയ യോഗത്തില്‍ ആദ്യ ഗഡുവായി പതിനഞ്ചു വൃക്ക രോഗികള്‍ക്കുള്ള സഹായം ഫൊക്കാന ഫൗണ്ടേഷന്‍ രാജന്‍ പാടവത്തില്‍, ഫാ. ഡേവിസ് ചിറമലിനു നല്‍കി ആതുര സേവനത്തിനു തുടക്കം കുറിച്ചു. ഫാ. ഡേവിസ് ചിറമലിന്റെ പ്രവര്‍ത്തനത്തെ ഫൊക്കാന
പ്രശംസിച്ചു. എല്ലാ സുകൃതങ്ങളുടേയും ചൈതന്യമാണ് ആതുരസേവനം. ഈ സ്‌നേഹവായ്പിലും കരുതലിലും സഹാനുഭൂതിയിലും പങ്കാളിയാകുവാന്‍ അമേരിക്കന്‍ മലയാളി സമൂഹത്തോട് ഫാ. ഡേവിസ് ചിറമ്മല്‍ അഭ്യര്‍ഥിച്ചു.
റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍