വത്തിക്കാന്‍സിറ്റി/ന്യൂഡല്‍ഹി: കൊല്ലത്തു വെടിക്കെട്ട് ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ഥിക്കുകയും കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ പ്രാര്‍ഥനയും അനുശോചനവും സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയേത്രോ പറോലിന്‍ ഇന്ത്യാ ഗവണ്മെന്റിനെ അറിയിച്ചു. കൊല്ലം ദുരന്തവിവരം ദുഃഖത്തോടെയാണ് അറിഞ്ഞതെന്നു മാര്‍പാപ്പ പറഞ്ഞു. ഈ വേദനയുടെ വേളയില്‍ ഇന്ത്യക്ക് കരുത്തും ശാന്തിയും ലഭിക്കാന്‍ ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്നും മാര്‍പാപ്പ പറഞ്ഞു.
കൊല്ലം പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് അനുശോചനമറിയിച്ചു. പാക്കിസ്ഥാന് സര്‍ക്കാരും പാക് ജനതയും ക്ഷേത്രത്തിലെ അപകടവുമായി ബന്ധ പ്പെട്ടുണ്ടായ വിലപ്പെട്ട മനുഷ്യ ജീവനുകളുടെ നഷ്ടത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു വെന്നായിരുന്നു ഷെരീഫ് പറഞ്ഞത്. പ്രധാന മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വെടിക്കെട്ട് ദുരന്തത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനും അനുശോചനം രേഖപ്പെടുത്തി.