വേനലിന്റെ മറവില്‍ കരിഞ്ചന്ത; സോഡാനാരങ്ങാവെള്ളത്തിന് 15 രൂപ

KTM-SODAകുറവിലങ്ങാട്: വേനലിന്റെ മറവില്‍ ശീതളപാനീയങ്ങളുടെ വില്പനയിലും കരിഞ്ചന്ത. അടുത്തനാളില്‍വരെ സോഡാനാരങ്ങാവെള്ളത്തിന് 12 രൂപ ഈടാക്കിയിരുന്ന ചില കടകള്‍ ഒരുമുന്നറിയിപ്പുമില്ലാതെ വില ഉയര്‍ത്തി. 15 രൂപയാണ് ഒരു സോഡാനാരങ്ങാവെള്ളം പഞ്ചസാരയിട്ട് കുടിച്ചാല്‍ വാങ്ങുന്നത്. എല്ലാകടകളും ഈ വര്‍ധനവ് വരുത്തിയില്ലെങ്കിലും ചിലര്‍ കാലാവസ്ഥയുടെ മറവില്‍ കരിഞ്ചന്ത നടത്തുകയാണ്. സോഡാനാരാങ്ങാവെള്ളത്തിന് പഞ്ചസാരയിട്ട് കുടിച്ചാല്‍ 10 രൂപയ്ക്ക് വില്ക്കുന്ന കടകള്‍ കുറവിലങ്ങാടിന്റെ സമീപസ്ഥലങ്ങളിലുണ്ടെന്നിരിക്കെയാണ് കുറവിലങ്ങാട്ടെ ചില കടകള്‍ വിലയുയര്‍ത്തി ലാഭം കൊയ്യുന്നത്. വിലവിവരപട്ടികയെന്നാല്‍ എന്താണെന്ന് തിരികെ ചോദിക്കുകയാണ് ചിലര്‍.

ജില്ലാ ആസ്ഥാനങ്ങളില്‍പ്പോലും 15 രൂപ വാങ്ങുന്നില്ലെന്നിരിക്കെയാണ് കുറവിലങ്ങാട് ടൗണില്‍ ചിലര്‍ നടത്തുന്ന കൊള്ള. എന്തുനടത്തിയാലും അധികൃതര്‍ അനങ്ങില്ലെന്ന് ഉറപ്പുള്ളതിനാല്‍ ഏതുവിലയ്ക്കും എന്തും വിറ്റഴിക്കാമെന്നസ്ഥിതിയിലാണ് ഇവിടുത്തെ കാര്യങ്ങള്‍. ഭക്ഷണാവശിഷ്ടങ്ങളടക്കം ഓടയിലേക്കൊഴുക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അറിയിച്ച പഞ്ചായത്ത് അധികൃതര്‍ ഇങ്ങനെ പറഞ്ഞിരുന്ന ഭാവം പോലും ഇപ്പോള്‍ കാണിക്കുന്നില്ല.

Related posts