എ​ണ്ണ​യ​ടി​ക്കാ​നും യോ​ഗ്യ​ത വേ​ണം; പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ർ​ക്ക് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ എ​ഴു​ത്തു പ​രീ​ക്ഷ; ജയിക്കുന്നവർക്ക് 500 ശമ്പള വർധന

പി.​കെ.​സ​ജീ​വ്

മാ​ഹി: രാ​ജ്യ​ത്തെ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ർ​ക്ക് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം എ​ഴു​ത്തു പ​രീ​ക്ഷ ഏ​ർ​പ്പെ​ടു​ത്തു​ന്നു. ഫി​ല്ലിം​ഗ് സ്റ്റാ​ഫു​ക​ളു​ടെ യോ​ഗ്യ​ത പ​രീ​ക്ഷി​ക്കു​വാ​നാ​ണ് സ​ർ​ക്കാ​ർ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. നി​ല​വി​ൽ പ​മ്പു​ക​ളി​ലു​ള്ള ജീ​വ​ന​ക്കാ​ർ വ​രു​ന്ന സെ​പ്റ്റം​ബ​ർ മാ​സം പ​രീ​ക്ഷ എ​ഴു​തേ​ണ്ടി വ​രും.

ഇ​തി​ൽ പാ​സാ​കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ 500 രൂ​പ ശ​മ്പ​ള​ത്തി​ൽ വ​ർ​ദ്ധ​ന വ​രു​ത്തു​വാ​നാ​ണ് ആ​ലോ​ച​ന. പ​രീ​ക്ഷ​യി​ൽ തോ​ൽ​ക്കു​ന്ന ജീ​വ​ന​ക്കാ​രെ പി​രി​ച്ച് വി​ടു​ക​യി​ല്ലെ​ങ്കി​ലും ഭാ​വി​യി​ൽ ജോ​ലി തേ​ടി പ​മ്പു​ക​ളി​ൽ എ​ത്തു​ന്ന​വ​ർ പ​രീ​ക്ഷ പാ​സാ​കേ​ണ്ടി വ​രു​മെ​ന്നാ​ണ് സൂ​ച​ന.

എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ കാ​ര്യം അ​റി​ഞ്ഞ​തോ​ടെ പ​മ്പ് ജീ​വ​ന​ക്കാ​ർ ആ​ശ​ങ്ക​യി​ലു​മാ​യി​രി​ക്ക​ുകയാ​ണ്. കു​റ​ഞ്ഞ വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​രും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് മാ​ഹി​യി​ലേ​യും കേ​ര​ള​ത്തി​ലെ​യും പ​ന്പു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ രാ​ജ്യ​ത്തെ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ർ​ക്ക് കേ​ന്ദ്ര നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് മി​നി​മം വേ​ത​നം 9500 ൽ ​നി​ന്ന് 12,221 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി​യി​രു​ന്നു. യോ​ഗ്യ​രാ​യ​വ​രെ നി​യ​മി​ക്കു​ന്ന​തി​ലൂ​ടെ പെ​ട്രോ​ൾ പ​മ്പു​ക​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്

Related posts