വേനല്‍ക്കാല തിരക്ക് കുറയ്ക്കുന്നതിനു സ്‌പെഷന്‍ തീവണ്ടികള്‍

trainതിരുവനന്തപുരം: വേനല്‍ക്കാല തിരക്ക് കുറയ്ക്കുന്നതിനു തിരുനെല്‍വേലി- ഗാന്ധിധാം, എറണാകുളം-ഹൗറ സെക്ടറുകളില്‍ കൂടുതല്‍ സ്‌പെഷന്‍ തീവണ്ടികള്‍ ഓടിക്കുമെന്നു ദക്ഷിണ റെയില്‍വേ അറിയിച്ചു. ഗാന്ധിധാമില്‍നിന്ന് ഈ മാസം 11, 18, 23, മേയ് 30, ജൂണ്‍ ആറ് തീയതികളില്‍ പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍-09458) മൂന്നാം നാള്‍ രാവിലെ 11.30 ന് തിരുനെല്‍വേലിയിലെത്തും. മടക്കയാത്രയില്‍ രാവിലെ 7.55ന് തിരുനെല്‍വേലിയില്‍നിന്നു രാവിലെ 7.55ന് ഈ മാസം 14, 21, മേയ് 26, ജൂണ്‍ രണ്ട്, ഒമ്പത് തീയതികളില്‍ പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍-9457) മൂന്നാം ദിവസം പുലര്‍ച്ചെ 4.50ന് ഗാന്ധിധാമില്‍ എത്തിച്ചേരും. 10 തേര്‍ഡ് എസി കോച്ചുകള്‍, നാല് സ്ലീപ്പര്‍ ക്ലാസ്, രണ്ട് ജനറല്‍ കോച്ചുകള്‍ എന്നിവ ഈ ട്രെയിനിലുണ്ടാകും.

ഒമ്പതിനും ജൂണ്‍ 25 നുമിടയ്ക്ക് എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് അഞ്ചിനു ഹൗറയില്‍നിന്നു പുറപ്പെടുന്ന സുവിധ സ്‌പെഷല്‍ (നമ്പര്‍-02853) തൊട്ടടുത്ത തിങ്കളാഴ്ച രാവിലെ ആറിന് എറണാകുളം ജംഗ്ഷനിലെത്തും. മടക്കയാത്രയില്‍ ഏപ്രില്‍ 12നും 28 ജൂലൈയ്ക്കുമിടയില്‍ എല്ലാ ചൊവ്വാഴ്ചകളിലും എറണാകുളം ജംഗ്ഷനില്‍നിന്നു രാവിലെ 8.50ന് പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍-02854) അടുത്ത ദിവസം രാത്രി 11ന് ഹൗറയിലെത്തും. ഒരു സെക്കന്‍ഡ് എസി, നാല് തേര്‍ഡ് എസി, 12 സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ ഉണ്ടായിരിക്കും.

Related posts