ദീപുകരുണാകരന്‍ സംവിധാനം ചെയ്യുന്ന കരിങ്കുന്നം സിക്‌സസ് എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടി നായകനായ ഫയര്‍മാന്‍ എന്ന ചിത്രത്തിന് ശേഷം ദീപുകരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കരിങ്കുന്നം സിക്‌സസ്. വോളിബോള്‍ കോച്ചിന്റെ വേഷത്തിലാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ എത്തുന്നത്. തടവുകാരുടെ വോളിബോള്‍ കോച്ചായാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ വേഷമിടുന്നത്.
അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമൂട്, മണിക്കുട്ടന്‍, ബാബു ആന്റണി, ലെന, മേജര്‍ രവി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ചിത്രം വിതരണത്തിനെത്തിക്കുന്നു.