വ്യാജ സര്‍ക്കാര്‍ വെബ്‌സൈറ്റ് നിര്‍മിച്ച് പണം തട്ടിയ ആള്‍ അറസ്റ്റില്‍

websiteന്യൂഡല്‍ഹി: വ്യാജ സര്‍ക്കാര്‍ വെബ്‌സൈറ്റ് നിര്‍മിച്ച് പണം തട്ടിയതിന് ഒരാള്‍ അറസ്റ്റില്‍. ആഗ്ര സ്വദേശിയായ തരുണ്‍ ഗുപ്തയെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് എട്ടു ലക്ഷം രൂപയും പിടിച്ചെടുത്തു. കുറ്റകൃത്യത്തില്‍ തരുണ്‍ ഗുപ്തക്കൊപ്പം പങ്കാളിയായ ഭാര്യ ഒളിവിലാണ്.

ചെറുകിട വ്യവസായ വകുപ്പിന്റെ പേരിലുള്ള വെബ്‌സൈറ്റിലൂടെ 9.72 ലക്ഷം രൂപ തട്ടിയെടുത്തെന്നുകാട്ടി ഡല്‍ഹി സ്വദേശിയായ വ്യവസായിയാണ് പരാതി നല്‍കിയത്. അക്കൗണ്്ട് വിവരങ്ങള്‍ ചോര്‍ത്തിയായിരുന്നു തട്ടിപ്പ്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡല്‍ഹി പോലീസ് തരുണ്‍ ഗുപ്തയെ അറസ്റ്റ് ചെയ്തത്.

Related posts