വ്യാപാരികളുടെ കടയടപ്പു സമരം കോട്ടയത്ത് പൂര്‍ണം

alp-samaramകോട്ടയം: വ്യാപാരികളെ പീഡിപ്പിക്കുന്ന വില്പന നികുതി ഉദ്യോഗസ്ഥരുടെ  നടപടിയില്‍ പ്രതിഷേധിച്ച്  വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതി യും ആഹ്വാനം ചെയ്ത കടയടപ്പ് സമരം കോട്ടയത്ത് പൂര്‍ണം. ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കടകളും അടഞ്ഞു കിടക്കുകയാണ്.  സസ്യമാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്നില്ല. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസും സര്‍വീസ് നടത്തുന്നുണ്ടെങ്കിലും കടകള്‍ തുറക്കാത്തതിനാല്‍ യാത്രക്കാര്‍ കുറവാണ്.

ജില്ലയിലെ ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, മുണ്ടക്ക യം, വൈക്കം തുടങ്ങിയ മേഖലകളിലും കടകള്‍ പൂര്‍ണമായി അടഞ്ഞു കിടക്കുകയാണ്.  കടയടച്ച വ്യാപാരികള്‍ രാവിലെ എംഎല്‍ റോഡിലുള്ള  വ്യാ പാര ഭവനിലെത്തി അവിടെ നിന്നും പ്രകടനമായി വില്പന നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിനു മുന്നിലെത്തി ധര്‍ണ നടത്തി.  പ്രസിഡന്റ് ജോര്‍ജ് ജേക്കബ്,  ജനറല്‍ സെക്രട്ടറി എ.എം.എ ഖാദര്‍, ട്രഷറാര്‍  എന്‍.പി. തോമസ്, വൈസ് പ്രസിഡന്റുമാരായ എ.കെ.എന്‍. പണിക്കര്‍, ഇ.സി. ചെറിയാന്‍, പി. ശിവദാസന്‍, മാത്യു ചാക്കോ, സെക്രട്ടറിമാരായ  മുജീബ് റഹിമാന്‍, പി.ഡി. ജോയി, ടോണി ഫ്രാന്‍സിസ്, രാജന്‍ ജെ. തോപ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts