ശിവാനി’-ആറ്റുകാല്‍ അമ്മയുടെ കഥ സിനിമയായി മലയാളത്തില്‍ അണിഞ്ഞൊരുങ്ങുന്നു

sevaniആറ്റുകാല്‍ ദേവിയുടെ കഥയുമായി ബന്ധപ്പെട്ട് ഒരു സിനിമ മലയാളത്തില്‍ ആദ്യമായി അണിഞ്ഞൊരുങ്ങുന്നു.  ‘ശിവാനി’ എന്ന് പേരിട്ട ഈ ചിത്രം ഷൊര്‍ണ്ണൂരും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായി.  പ്രവീണ്‍ പരമേശ്വര്‍ ആവണി കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംവിധാനം നിര്‍വഹിക്കുന്നു.  ചിത്രത്തിലെ പ്രധാന കഥാപാത്രമായ രഘുനന്ദനെ അവതരിപ്പിക്കുന്നതും പ്രവീണ്‍ പരമേശ്വര്‍  ആവണിയാണ്.  ശിവജി ഗുരുവായൂര്‍, നീനാകുറുപ്പ്, കുളപ്പുള്ളി ലീല എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

ആറ്റുകാലമ്മയുടെ ഭക്തയായ കുളപ്പുള്ളി ലീല  ദേവിയെക്കുറിച്ച് ഒരു തോറ്റം പാട്ട് ലൊക്കേഷനില്‍ വച്ച് എഴുതി.  ഈ ഗാനവും ഇപ്പോള്‍ ചിത്രത്തില്‍ ഉള്‍പ്പെടു ത്തിയിട്ടുണ്ട്.     നീനാക്കുറുപ്പാണ് ഉഗ്രരൂപിണിയായ ദേവിയെ അവതരിപ്പിക്കുന്നത്.  ശിവാനിയുടെ കളിക്കൂട്ടുകാരിയായ ദേവിയെ അവതരിപ്പിക്കുന്നത് പാര്‍വതിയാണ്.     ചിത്രത്തിന്റെ ലാഭവിഹിതം സാധുക്കളായ പെണ്‍കുട്ടികള്‍ക്ക് നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ഗീത വെങ്കിട്ടരാമന്‍ പറഞ്ഞു.  ചിത്രീകരണം പൂര്‍ത്തിയായ ‘ശിവാനി’ ഉടന്‍ തിയറ്ററിലെത്തും.

ചിത്രം ത്രിനേത്ര ക്രിയേഷന്‍സിനുവേണ്ടി ഗീത വെങ്കിട്ടരാമന്‍ നിര്‍മിക്കുന്നു. കാമറ – പ്രമോദ് കെ. പിള്ള,  ഗാനങ്ങള്‍ – വയലാര്‍ ശരത്ചന്ദ്രവര്‍മ, സംഗീതം – നിഖില്‍ പ്രഭ, ആലാപനം – നിഖില്‍ പ്രഭ, ഗംഗ റോബിന്‍, എഡിറ്റര്‍ – മില്‍ജോ ജോണി, ലപി. ആര്‍. ഒ – അയ്മനം സാജന്‍.

ശിവജി ഗുരുവായൂര്‍, പ്രവീണ്‍ പരമേശ്വര്‍, നീനാ കുറുപ്പ്, വേണു മച്ചാട്, കുളപ്പുള്ളി ലീല, രമ്യ വി. മനു, പാര്‍വതി, വിനീത്, നസീര്‍ മുഹമ്മദ്, മൊയ്തീന്‍ കുളങ്ങര, ബേബി ശിവാനി, മീനു, മാസ്റ്റര്‍ ആകാശ് എന്നിവര്‍ അഭിനയിക്കുന്നു.

Related posts