ശ്രീകണ്ഠപുരത്ത് കര്‍ണാടക മദ്യവുമായി ഒരാള്‍ അറസ്റ്റില്‍

knr-madhayamശ്രീകണ്ഠപുരം: ജീപ്പില്‍ കടത്തുകയായിരുന്ന കര്‍ണാടക മദ്യം ശ്രീകണ്ഠപുരം എക്‌സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ്‌ചെയ്തു. ജീപ്പ് ഡ്രൈവര്‍ ഉളിക്കല്‍ ചപ്പുങ്കരിയിലെ കല്ലുവെട്ടുകഴിയില്‍ ജയേഷിനെ (37) യാണ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. രഞ്ജിത്ത് ബാബുവും സംഘവും അറസ്റ്റ്‌ചെയ്തത്.

കര്‍ണാടക ലേബലിലുള്ള 238 കുപ്പി മദ്യവും 432 പാക്കറ്റ് മദ്യവും പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ ആറോടെ മട്ടിണി-ചപ്പുങ്കരി റോഡില്‍ വച്ച് എക്‌സൈസ് സംഘം ജീപ്പ് തടയുകയായിരുന്നു. ജീപ്പില്‍ രഹസ്യഅറയില്‍ സൂക്ഷിച്ച നിലയിലാണ് മദ്യമുണ്ടായിരുന്നത്. മലയോരമേഖലയില്‍ ഇയാളുടെ നേതൃത്വത്തിലുള്ള ഹോള്‍സെയിലായി എത്തിച്ച് നല്‍കുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

ചരക്ക് വാഹനങ്ങളില്‍ ഉള്‍പ്പെടെ കര്‍ണാടക മദ്യം ചപ്പുങ്കരിയിലെത്തിച്ച ശേഷം മലയോരത്തെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഏജന്റുമാര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ ഇയാളെ ആറുമാസം മുമ്പ് ചാരായം കടത്തുന്നതിനിടെ എക്‌സൈസ് പിടികൂടിയിരുന്നു. പ്രതിയെ ഇന്ന് ഉച്ചകഴിഞ്ഞ് തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും. പ്രിവന്റീവ് ഓഫീസര്‍ പി.സി. വാസുദേവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രകാശന്‍, ഉജേഷ് എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

Related posts