ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന അന്‍പാനവന്‍ അടങ്കാതവന്‍ അസയാതവന്‍ എന്ന ചിത്രത്തില്‍ നടി ശ്രീയ ശരണ്‍ ഇരട്ടക്കുട്ടികളുടെ അമ്മയാകുന്നു. ചിമ്പുവിന്റെ നായികയായാണ് ശ്രിയ എത്തുന്നത്. ചിമ്പു വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പിലെത്തുന്ന ചിത്രത്തില്‍ നായികമാരില്‍ ഒരാള്‍ മാത്രമാണ് ശ്രിയ. ചിമ്പുവിന്റെ ഭാര്യാ വേഷമാണ് ശ്രിയയ്ക്ക്. ശ്രിയ പ്രസവിക്കുന്ന ഇരട്ടക്കുട്ടികളാണ് മറ്റു രണ്ട് “ചിമ്പുമാര്‍.
അമ്മ വേഷത്തിലും ഭാര്യ വേഷത്തിലുമായി രണ്ട് ഗെറ്റപ്പില്‍ ശ്രിയ അഭിനയിക്കും എന്നാണ് കേള്‍ക്കുന്നത്. പൊതുവെ നായികമാര്‍ അമ്മ വേഷം ചെയ്യാന്‍ മടിക്കുമ്പോള്‍ ചിമ്പുവിനെ പോലൊരു മുന്‍നിര നടന്റെ അമ്മ വേഷത്തില്‍ ശ്രിയ ശരണ്‍ എത്തുന്നത് ആരാധ കരെ ഞെട്ടിച്ചിരിക്കുകയാണ്. ശ്രിയയ്ക്ക് ഇപ്പോള്‍ തമിഴ് സിനിമയില്‍ അവസരങ്ങള്‍ കുറവാണെ ന്നും അതിനാല്‍ കിട്ടിയ വേഷം സ്വീകരിക്കുകയായിരുന്നു എന്നുമാണ് ഇതേക്കുറിച്ചു കോടമ്പക്ക ത്തു നിന്നു കേള്‍ക്കുന്ന വാര്‍ത്ത.