സണ്ണിയുടെ സ്വീറ്റ്ഡ്രീംസ്; പുസ്തകം ഉടന്‍ തന്നെ പുറത്തിറങ്ങും

Sunnyസണ്ണി ലിയോണ്‍ കഥ എഴുതുന്നു എന്ന രീതിയില്‍ നേരത്തെ ചില വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് അതിനെക്കുറിച്ചൊന്നും കേട്ടില്ല. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് സണ്ണി ലിയോണ്‍ കഥകള്‍ എഴുതി കഴിഞ്ഞിരിക്കുന്നു എന്നാണ്. സ്വീറ്റ് ഡ്രീംസ് എന്ന് പേരിട്ടിരിക്കുന്ന ചെറുകഥ സമാഹാരം അടുത്തു തന്നെ പ്രകാശനം ചെയ്യുമെന്നാണ് അറിയുന്നത്.

12 കഥകള്‍ അടങ്ങിയ ചെറുകഥ സമാഹാരം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ജിഗര്‍നെറ്റ് എന്ന പുസ്തക പ്രസാദക സ്ഥാപനം സണ്ണി ലിയോണിനെ സമീപിച്ചുവെന്നും ഉടന്‍ തന്നെ പുസ്തകം പുറത്തിറങ്ങുമെന്നാണ് കേള്‍ക്കുന്നത്. തന്റെ ജീവിതവുമായി കഥയ്ക്ക് സാമ്യമില്ലെന്നും സ്ത്രീകളായ വായനക്കാരെയും മുന്നില്‍ കണ്ടാണ് കഥ എഴുതിയതെന്നും സണ്ണി ലിയോണ്‍ പറയുന്നു. കഥകളില്‍ ചിലത് ഇത്തിരി ഹോട്ടാണെന്നും കേള്‍ക്കുന്നുണ്ട്.

Related posts