തിരുവനന്തപുരം: കേരളാ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ പ്രായത്തില്‍ ഏറ്റവും മുന്നില്‍ വി.എസ്. അച്യുതാനന്ദന്. മലമ്പുഴ മണ്ഡലത്തില്‍ നിന്നു വിജയിച്ച അച്യുതാനന്ദന് 92-ാം വസയിലാണ് ഇക്കുറി നിയമസഭയിലേക്ക് എത്തുന്നത്. കേരളാ നിയമസഭയിലേക്ക് ഇതുവരെ തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഏറ്റവും പ്രായം കൂടിയ ആള് എന്ന പദവിയും വി.എസിനാണ്.
പട്ടാമ്പി മണ്ഡലത്തില്‍നിന്നു വിജയിച്ച മുപ്പതുകാരന് മുഹമ്മദ് മുഹ്സിനാണ് നിയമസഭയിലേക്ക് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ. ഡല്‍ഹി ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ഥിയാണ് മുഹമ്മദ്.നേമത്ത് നിന്നു വിജയിച്ച ബിജെപിയുടെ ഒ.രാജഗോപാലിന് 86 വയസാണുള്ളത്. പാലായില്‍ നിന്നു വിജയിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയുടെ പ്രായം 83 ആണ്. പ്രായം കുറഞ്ഞ എംഎല്‍എമാരില്‍ കോതമംഗലത്തു നിന്നു വിജയിച്ച ആന്റണി ജോണ്‍, എറണാകുളത്തു നിന്നു വിജയിച്ച ഹൈബി ഈഡന്, അങ്കമാലിയില്‍ നിന്നു വിജയിച്ച റോജി എം. ജോണ്‍, പാലക്കാടുനിന്നുള്ള ഷാഫി പറമ്പില്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഇവരെല്ലാം 33 വയസുകാരാണ്.