സരിതയെ അറിയില്ലെന്നു തമ്പാനൂര്‍ രവി സോളാര്‍ കമ്മീഷനില്‍

raviകൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായരെ തനിക്ക് അറിയില്ലെന്നു കെപിസിസി സെക്രട്ടറി തമ്പാനൂര്‍ രവി സോളാര്‍ കമ്മീഷനെ അറിയിച്ചു. താന്‍ ഒരു പൊതു പ്രവര്‍ത്തകനാണെന്നും അതിനാല്‍ ആരു വിളിച്ചാലും സംസാരിക്കുമെന്നും രവി പറഞ്ഞു. സരിതയുമായി സംസാരിച്ചിട്ടുണ്ടാകാമെന്നു പറഞ്ഞ തമ്പാനൂര്‍ രവി, പക്ഷേ താന്‍ മുഖ്യമന്ത്രിക്കു വേണ്ടി അവരോടു സംസാരിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

അതേസമയം, 2015 ഫെബ്രുവരി മുതല്‍ 2016 ജനുവരി വരെ 446 തവണ രവി സരിതയുമായി സംസാരിച്ചതിന്റെ രേഖകള്‍ കമ്മീഷന്‍ അദ്ദേഹത്തെ കാണിച്ചു. എന്നാല്‍ സരിത തന്നെ ഇങ്ങോട്ടാണു വിളിച്ചതെന്നായിരുന്നു തമ്പാനൂര്‍ രവിയുടെ മറുപടി.

Related posts