പഴയ പ്രണയജോഡികളായ സല്മാന് ഖാനും കത്രീനാ കെയ്ഫും വീണ്ടുമൊരു സിനിമയില്‍ ഒന്നിക്കുന്നു. കബീര്‍ ഖാന്-സല്മാന് ഖാന് കൂട്ടുകെട്ടില്‍ പിറന്ന എക് ഥാ ടൈഗറിന്റെ രണ്ടാം ഭാഗം ടൈഗര്‍ സിന്ദാ ഹേയിലാണ് സല്‍മാനും കത്രീനയും വീണ്ടും ഒന്നിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അലി അബ്ബാസ് സഫറാണ്. ബാര്‍ ബാര്‍ ദേഖോ, ഫിത്തൂര്‍, ഫാന്റം എന്നീ സിനിമകളുടെ പരാജയത്തിനു ശേഷം കത്രീന പ്രതീക്ഷയോടെ കാണുന്ന ചിത്രമാണ് ഇത്.
ടൈഗര്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ സല്മാന്ഖാന് അവതരിപ്പിക്കുന്നത്. സോയ എന്നാണ് കത്രീനയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ക്കായി പരിശീലനം നടത്താന്‍ ഒരുങ്ങുകയാണ് കത്രീന. ഇപ്പോള്‍ കബീര്‍ ഖാന് സംവിധാനം ചെയ്യുന്ന ട്യൂബ്ലൈറ്റ് എന്ന ചിത്ര ത്തിന്റെ തിരക്കിലാണ് സല്മാന്.